കാലാവസ്ഥാ വ്യതിയാനം എങ്ങനെ നിയന്ത്രിക്കാമെന്ന് രാഷ്ട്രത്തലവന്മാരും പരിസ്ഥിതി വിദഗ്ദരും തമ്മില്‍ ചൂടുപിടിച്ച ചര്‍ച്ച നടത്തുമ്പോള്‍ വളരെ കൂളായി ഇരുന്നുറങ്ങുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സ്‌കോട്ടിഷ് നഗരമായ ഗ്ലാസ്ഗോയിലാണ് രാഷ്ട്രത്തലവന്മാരും ശാസ്തരജ്ഞരും പരിസ്ഥിതി വിദഗ്ദരുമെല്ലാം പങ്കെടുത്ത കാലാവസ്ഥാ ഉച്ചകോടി നടന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അതെങ്ങനെ നേരിടാമെന്നതിനെക്കുറിച്ചുമെല്ലാം ശാസ്ത്രജ്ഞരും പരിസ്ഥിതി വിദഗ്ദ്ധരും വിവരിക്കുന്ന സമയത്ത് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇരുന്നുറങ്ങുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഉച്ചകോടിക്കിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ വളരെ വേഗമാണ് വൈറലായത്.
ബൈഡന്‍ ചര്‍ച്ചയില്‍ ശ്രദ്ധിക്കാതെ ഇരുന്ന് ഉറക്കം തൂങ്ങുന്നതും അല്‍പ സമയം കഴിഞ്ഞ് ഒരു സഹായി വന്ന് അദ്ദേഹത്തെ വിളിച്ചുണര്‍ത്തുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. സഹായി ശ്രദ്ധിക്കുന്നതിനു മുന്‍പും പല തവണയായി ബൈഡന്‍ ഉറക്കം തൂങ്ങുന്നതും പിന്നീട് സ്വയം ഞെട്ടിയെഴുന്നേല്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്തായാലും ഉറങ്ങുന്ന പ്രസിഡന്റിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി ആഘോഷമാക്കുകയാണ് റിപ്പബ്ലിക്കന്‍ അനുഭാവികള്‍.
പൊതുവെ ബൈഡന്‍ മാധ്യമങ്ങളോട് അകല്‍ച്ച പാലിക്കുന്നവെന്നൊരു പരാതി വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. അതിനൊപ്പം രാജ്യം സുപ്രധാന സംഭവ വികാസങ്ങളിലൂടെ കടന്നു പോകുന്ന സമയത്ത് പ്രസിഡന്റ് അവധിയെടുത്ത് യാത്രകളിലായിരിക്കുമെന്നും ആരോപണമുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ ആരായിരിക്കണം അമേരിക്കയുടെ പ്രസിഡന്റ് എന്ന ചോദ്യത്തിന് ഭൂരിഭാഗവും ബൈഡനെ തള്ളിപ്പറയുന്ന അവസ്ഥയും നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് കാലാവസ്ഥാ ഉച്ചകോടിക്കിടെ ഉറക്കം തൂങ്ങുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ചിത്രം വൈറലാകുന്നത്.