വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ നിയമനങ്ങളിൽ പാരമ്പര്യത്തിൽ നിന്നും വ്യതിചലിച്ച് ഫ്രാൻസിസ് മാർപാപ്പ ! വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ സെക്രട്ടറി ജനറൽ പദവിയിൽ ആദ്യമായി വനിതയെ നിയമിച്ചു. സിസ്റ്റർ റാഫേല്ല പെട്രിനി വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറൽ ! വത്തിക്കാൻ സിറ്റി സ്റ്റേറ്റിൽ മാർപ്പാപ്പയ്ക്ക് പകരം എക്സിക്യൂട്ടീവ് അധികാരം വിനിയോഗിക്കുന്ന ബോഡിയെ നയിക്കുന്ന ആദ്യ വനിതയായി സിസ്റ്റർ പെട്രിനി

New Update

publive-image

വത്തിക്കാൻ സിറ്റി: വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫേല്ല പെട്രിനിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ സെക്രട്ടറി ജനറൽ പദവി വഹിക്കുന്ന ആദ്യ വനിതയാണ് സിസ്റ്റർ റാഫേല്ല പെട്രിനി.

Advertisment

2005 മുതൽ ജനങ്ങളുടെ സുവിശേഷ വത്കരണത്തിനായുള്ള കോൺഗ്രിഗേഷനിലെ ഉദ്യോഗസ്ഥയായി സേവനം ചെയ്യുകയായിരുന്നു സിസ്റ്റർ റാഫേല്ല. വത്തിക്കാൻ സിറ്റി സ്റ്റേറ്റിൽ മാർപ്പാപ്പയ്ക്ക് പകരം എക്സിക്യൂട്ടീവ് അധികാരം വിനിയോഗിക്കുന്ന ബോഡിയാണ് വത്തിക്കാൻ ഗവർണറേറ്റ്.

ഇന്നുവരെയുള്ള വത്തിക്കാൻ പാരമ്പര്യങ്ങളിൽ നിന്നും വ്യതിചലിച്ചാണ് പാപ്പായുടെ ഈ നിയമനം. വത്തിക്കാൻ പ്രസ് ഓഫീസിന്റെ ബുള്ളറ്റിനാണ് ഇക്കാര്യം ഇന്നലെ അറിയിച്ചത്.

ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി യൂക്കറിസ്റ്റിക്ക് എന്ന സന്യസസഭയിലെ അംഗമാണ് സിസ്റ്റർ പെട്രിനി. റോമിലെ ലൂയിസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബാർണി സ്‌കൂൾ ഓഫ് ബിസിനസ്സിൽ നിന്ന് "സയൻസ് ഓഫ് ഓർഗനൈസേഷൻ ബിഹേവിയർ" എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദവും സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യൽ സയൻസസിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

Advertisment