/sathyam/media/post_attachments/5XSW4FLMIpPSfaaiNPp0.jpg)
ഫ്ളോറിഡ: ഗര്‍ഭിണിയായ നഴ്‌സിനെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിക്കുകയും ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണമാവുകയും ചെയ്തതിനെത്തുടര്‍ന്ന് ഫ്‌ളോറിഡയിലെ മാനസികാരോഗ്യ യൂണിറ്റിലെ പേഷ്യന്റ് അറസ്റ്റില്‍. ഫ്‌ലോറിഡയിലെ ഒരു മാനസികാരോഗ്യ യൂണിറ്റില്‍ രോഗിക്ക് മരുന്നു നല്‍കുകയായിരുന്ന നഴ്‌സിനെ മറ്റൊരു പേഷ്യന്റായ ജോസഫ് വുര്‍സ് പിന്നില്‍ നിന്ന് ചവിട്ടുകയായിരുന്നു.
ചവിട്ടേറ്റ നഴ്‌സ് വിന്നി പാമര്‍ ചുമരിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. എന്നാല്‍ ജോസഫ് പാമര്‍ നഴ്‌സിനെ വിടാതെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. മറ്റ് ജീവനക്കാര്‍ ഓടിയെത്തി വളരെ പണിപ്പെട്ടാണ് ഇയാളെ പിടിച്ചു മാറ്റിയത്. 53 കാരനായ ജോസഫ് വുര്‍സ് നഴ്‌സിനെ ആക്രമിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. പോലീസെത്തി അറസ്റ്റ് ചെയ്ത ജോസഫിനെതിരെ ഗര്‍ഭിണിയായ സ്ത്രീയെ ആക്രമിക്കല്‍, ഗര്‍ഭസ്ഥ ശിശുവിന്റെ മരണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
/sathyam/media/post_attachments/mKBUoHhlcb37S6KJbTkz.jpg)
പരുക്കേറ്റ നഴ്‌സ് വിന്നി പാമറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഗര്‍ഭസ്ഥ ശിശു മരണപ്പെട്ട വിവരം നഴ്‌സിന് കനത്ത് ആഘാതമാണ് നല്‍കിയത്. പെട്ടന്നുണ്ടായ ആക്രമണവും അതേത്തുടര്‍ന്നുണ്ടായ ഷോക്കുമെല്ലാം തനിക്ക് കനത്ത സമ്മര്‍ദ്ദം നല്‍കിയെന്നും അത് തന്റെ കുഞ്ഞിന്റെ ജീവനെടുക്കാന്‍ കാരണമായെന്നും നഴ്‌സ് വിന്നി പോലീസിനോട് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us