ശരത്കാല ഇലകൾ കൊണ്ട് വർണ വിസ്മയവുമായി ന്യൂ ജേഴ്സിയിലെ കുട്ടികൾ

New Update

publive-image

ന്യൂ ജേഴ്‌സി: ശരത്കാലത്ത് കൊഴിഞ്ഞു വീണ വിവിധ വർണങ്ങളിലുള്ള ഇലകൾ ഉപയോഗിച്ച് ഉണ്ടാക്കിയ ആർട്ട് ബോർഡുകൾ ശ്രദ്ധേയമായി. ന്യൂ ജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ കുട്ടികളാണ് തങ്ങളുടെ സ്വർഗീയ മധ്യസ്ഥന്റെ പേര് കരകൗശലത്തിലൂടെ നിർമ്മിച്ചത്. കുട്ടികളുടെ കലാവിരുത്‌ പള്ളിയിലെ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കുകയും പ്രേക്ഷകരുടെ രഹസ്യ വോട്ടിങ്ങിലൂടെ സമ്മാനാർഹമായവ തെരഞ്ഞെടുക്കുകയും ചെയ്തു.

Advertisment

publive-image

ഇടവകയിലെ ചെറുപുഷ്‌പ മിഷൻ ലീഗും ഇൻഫന്റ് മിനിസ്ട്രയുമാണ് പരിപാടികൾ സംഘടിപ്പിച്ചത്. മിഷൻ ലീഗ് ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, വൈസ് ഡയറക്ടർ സിജോയ് പറപ്പള്ളിൽ, ഓർഗനൈസർമാരായ ഫിനി മാന്തുരുത്തിൽ, നീതു മുതലപിടിയിൽ, ടോം നെടുംചേരിൽ എന്നിവർ നേതൃത്വം നൽകി

Advertisment