Advertisment

കാലിഫോര്‍ണിയയില്‍ ബാസ്‌ക്കറ്റ്ബോള്‍ ഗെയിമിനിടെ എതിര്‍ ടീമിലെ മെമ്പറുടെ അടിയേറ്റ് പതിനഞ്ചുകാരി കുഴഞ്ഞുവീണു ! അവളെ അടിക്ക് എന്ന് പെണ്‍കുട്ടിയുടെ അമ്മ ആക്രോശിച്ചിരുന്നുവെന്ന് പരാതിക്കാരി ! അടിയേറ്റ് വീണ ലോറിന്‍ ഹാം ഇപ്പോഴും ആഘാതത്തില്‍ നിന്ന് മോചിതയായിട്ടില്ലെന്ന് കുടുംബം

New Update

publive-image

Advertisment

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ ബാസ്‌ക്കറ്റ്ബോള്‍ ഗെയിമിനിടെ എതിര്‍ ടീമിലെ മെമ്പറുടെ അടിയേറ്റ് പതിനഞ്ചുകാരി കുഴഞ്ഞുവീണു. തെക്കന്‍ കാലിഫോര്‍ണിയയില്‍ നടന്ന ബാസ്‌ക്കറ്റ്‌ബോള്‍ ഗെയിമിനിടെ 15 കാരിയായ ലോറിന്‍ ഹാമിനെയാണ് അവളുടെ എതിരാളികളില്‍ ഒരാള്‍ അതിശക്തമായ പഞ്ച് നല്‍കി ബോധരഹിതയാക്കിയയത്. മകള്‍ അടിയേറ്റു വീഴുന്നത് കണ്ടതിന്റെ ഷോക്കില്‍ നിന്ന് അവളുടെ അമ്മ ഇപ്പോഴും മോചിതയായിട്ടില്ല.

എന്റെ കുട്ടിക്കാണ് ഇത് സംഭവിച്ചതെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ലോറിന്‍ ഹാമിന്റെ അമ്മ ആലീസ് ഹാം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ചോദ്യം ചെയ്യപ്പെടുന്ന പെണ്‍കുട്ടി ത്രീപോയിന്റ് ഷൂട്ടിന് അറ്റംപ്റ്റ് ചെയ്ത പിന്നിലേക്ക് തിരിയുന്നതിനിടെ തന്റെ മകളുമായി കൂട്ടിയിടിച്ച് താഴെ വീണു. അതിനു ശേഷം ഇരുവരും എഴുന്നേറ്റ് രണ്ട് സൈഡിലേക്ക് പോകാന്‍ തുടങ്ങവെ ആ പെണ്‍കുട്ടിയുടെ അമ്മ വീണതിന് അവള്‍ക്കിട്ടൊന്ന് കൊടുക്കാന്‍ പറഞ്ഞുവെന്നും അത് കേട്ട് ആ പെണ്‍കുട്ടി തന്റെ മകളെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും ആലീസ് ഹാം പറഞ്ഞു.

അതിശക്തമായ അടിയേറ്റ് ലോറിന്‍ കുഴഞ്ഞുവീണതോടെ മറ്റ് ടീമംഗങ്ങള്‍ എല്ലാവരും ഓടിക്കൂടി. ശാരീരികമായി ലോറിനെക്കാള്‍ ഇരട്ടി വലുപ്പമുള്ളയാളാണ് ലോറിനെ മര്‍ദ്ദിച്ച പെണ്‍കുട്ടി. ക്രൂരമായ ഉദ്ദേശത്തോടെ അതിശക്തമായി തന്റെ മകളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ആലീസ് ഹാം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷവും മകള്‍ക്ക് സ്‌കൂളില്‍ പോകാനോ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനോ കഴിയുന്നില്ലെന്നാണ് അമ്മ ഹാം പറയുന്നത്. പെണ്‍കുട്ടി ഇപ്പോഴും സംഭവിച്ചതിന്റെ ആഘാതത്തില്‍ നിന്ന് മുക്തയായിട്ടില്ല. കേസ് വാദിക്കുന്നതിനായി ലോറന്റെ കുടുംബം ഒരു അഭിഭാഷകനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ ഇവന്റ് ഹോസ്റ്റ് ചെയ്ത ഗ്രൂപ്പായ അവാക് യുണൈറ്റഡിന്റെ സിഇഒ ഗാരി തോമസ് ഖേദപ്രകടനം നടത്തി. കുട്ടികള്‍ ഗെയി ആസ്വദിക്കുകയും സുരക്ഷിതരായിരിക്കുകയും ചെയ്യേണ്ട അന്തരീക്ഷമാണ് വേണ്ടതെന്ന് എല്ലാവരും സുരക്ഷിതരായിരിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഗാരി തോമസ് പറഞ്ഞു.

വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://www.instagram.com/tv/CWBrtHNlZ0Q/?utm_source=ig_web_copy_link

us news
Advertisment