25
Tuesday January 2022
അന്തര്‍ദേശീയം

ഐപിസിഎൻഎ പ്രസ് ക്ലബ് സമ്മേളനം ഇന്ന് മുതൽ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, November 11, 2021

മലയാളത്തെ ആർക്ക് വേണമെന്ന ചോദ്യം പ്രസക്തമാകുന്നത് കേരളത്തിന് പുറത്തേക്ക് വിമാനത്തിൽ സഞ്ചരിക്കുമ്പോഴാണ്. ഇന്ത്യാ മഹാരാജ്യം വിട്ട് കഴിഞ്ഞാൽ പിന്നെ കേരളീയർ പോലും മലയാളത്തെ ബോധപൂർവ്വം മറന്നു തുടങ്ങുന്നു. തമ്മിൽ തമ്മിൽ അസഭ്യം പറയാനും ജോൺസൺ മാവുങ്കലിനെ കഥാപാത്രമാക്കി സഭ്യതയുടെ അതിരുകൾ ലംഘിക്കുവാനും, കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട കേസിൽ അനുപമയുടെ പേരിൽ കൊച്ചുവർത്തമാനം പറയുവാനും ഒരു മുരട്ടു ഭാഷയായി മാത്രം മലയാളത്തെ ഒതുക്കുന്നു.

ഫലമോ അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിൽ വളർന്നു വരുന്ന മലയാള സന്താനങ്ങൾക്ക് മലയാളം വെറും ‘മലയാലം’ മാത്രമാകുന്നു. കേട്ടാലറിയാം, പറയാനറിഞ്ഞുകൂടാ, ഇതാണ് നമ്മൾ ഒരുകാലത്ത് അമ്മയെപ്പോലെ കൊണ്ട് നടന്നു ഓമനിച്ചിരുന്ന മലയാളത്തിന്റെ സമകാലിക അവസ്ഥ.

ഇതാണോ പൂർണമായ അവസ്ഥ? അല്ലായെന്നു പറയേണ്ടി വരും. അക്ഷരവഴികളിൽ ദീപസ്തംഭമായി അമേരിക്കൻ മലയാളികൾക്കിടയിൽ പ്രബുദ്ധതയുടെ ഉണർത്തുപാട്ടായി ഐപിസിഎൻഎ വീണ്ടുമൊരു സമ്മേളന നഗരിയിലേക്ക്. അക്ഷരങ്ങളോടുള്ള മാധ്യമങ്ങളോടുള്ള സ്നേഹമാണ് പലരെയും ഇന്നാട്ടിൽ സമയവും പണവും കളഞ്ഞു മാധ്യമരംഗത്ത് നിലനിർത്തുന്നത്. അത് കൊണ്ട് തന്നെയാണ് ‘മലയാലം’ മലയാളമായി മാറുവാനും, വീട്ടിലും അസോസിയേഷനുകളിലും മലയാളത്തെ മറക്കാതെ കാത്തുസൂക്ഷിക്കുവാനും കഴിയുന്നത്.

ഇന്ന് അമേരിക്കയുടെ വിവിധ നഗരങ്ങളിൽ ഇന്നാട്ടിലെ അക്ഷരസ്നേഹികളുടെ ഹൃദയതാളമായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ശക്തമായിരിക്കെ സംഘടനയിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങളും ഏറെയാണ്. പിറന്ന നാട്ടിൽ നിന്നും അമേരിക്കയിലെ മാധ്യമ പ്രവർത്തനത്തിന്റെ തേരാളികളാവാൻ ഐപിസിഎൻഎ കൂട്ടായ്മ നേതൃത്വം നൽകുന്നത് ആശാവഹമായ കാര്യം തന്നെ.

അമേരിക്കയിൽ പതിറ്റാണ്ടുകൾക്ക് മുൻപ് പത്രങ്ങളിലും മാസികകളിലും തുടക്കമിട്ട മലയാള മാധ്യമപ്രവർത്തനത്തിന് ഏതാനും പത്രമാസികകൾക്ക് പുറമെ നവമാധ്യമങ്ങളുടെ പിന്തുണയോടുള്ള വെബ്‌സൈറ്റുകൾ, ടെലിവിഷൻ ചാനലുകൾ, ഓൺലൈൻ പത്രങ്ങൾ എന്നിവയിലേക്ക് കാലാനുസൃതമായി എത്തിനിൽക്കുന്നു.

അച്ചടി മാധ്യമരംഗം പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന കാലമാണ് ലോകമെങ്ങുമുള്ളത്. വിവര സാങ്കേതിക രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ പരമ്പരാഗത പത്രവ്യവസായത്തെ ദോഷകരമായി ബാധിച്ചു. പല പത്രങ്ങളും ഡിജിറ്റൽ രംഗത്തേക്ക് പറിച്ച നട്ടു പിടിച്ച്‌ നിൽക്കാൻ പാടുപെടുന്ന നാളുകളാണിത്. അമേരിക്കയിൽ തന്നെ എത്രയോ പത്രമാധ്യങ്ങൾ അകാലത്തിൽ നിന്ന് പോയി.

മാധ്യമ പ്രവർത്തനത്തിന്റെ മൂല്യവും ധാർമ്മികതയും ഉയർത്തി പിടിക്കാൻ പലപ്പോഴും ഇന്നത്തെ മാധ്യമപ്രവർത്തകർക്ക് കഴിയുന്നുണ്ടോ എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.
മലയാള ഭാഷക്ക് തനത് വ്യക്തിത്വമുണ്ടെന്ന് ഇന്ത്യൻ സർക്കാർ പറയുന്നു അത് കൊണ്ടാണല്ലോ ഇതൊരു ശ്രെഷ്ഠ ഭാഷയായി ഉൾപ്പെടുത്തിയത്.

ജേർണലിസം ജീർണലിസമാകുന്നതിന് മുൻപ് വെട്ടി നിരത്താൻ പേനയെടുക്കെണമെന്നും
തൂലിക ചലിപ്പിക്കണമെന്നും കീബോർഡിൽ വിരലുകൾ ഓടിക്കണമെന്നും നമുക്കറിയാം .
അതാവട്ടെ നമ്മുടെ പോരാട്ട വീര്യം. അതാകട്ടെ മലയാലത്തെ പുച്ഛിക്കുന്നവരോട് പറയാനുള്ളത്

എഴുതാനറിയുന്നവരെല്ലാം എഴുത്തുകാരാവണം… അതിൽ തെറ്റൊന്നുമില്ല. എന്നാൽ അവിടെ കുറച്ച് സോഷ്യലൈസേഷന്റെ പ്രശ്നമുണ്ട്. അതാണ് പത്രപ്രവർത്തനം എന്ന് പറയുന്നത്. അക്ഷരത്തോടൊപ്പം ബൗദ്ധികമായ ചില ചിന്തകൾകൂടി കലർന്ന പ്രതിഭ എന്ന അച്ചുതണ്ടിനെ ചുറ്റിയിറങ്ങുന്ന അക്ഷരങ്ങളാണിത്.

ഇതിന് ഒരു പടി കൂടി മുന്നിൽ നിൽക്കുന്ന കാൽപനികതയെ കൂടെ കവർന്നെടുക്കുന്നതോടെ സാഹിത്യമായി. പത്രപ്രവർത്തകൻ സാഹിത്യകാരനാകണമെന്നില്ല. രണ്ടും കൂടി ചേർന്നുവന്നാൽ സ്വർണ്ണത്തിന് സുഗന്ധം വന്നത് പോലെ എന്ന് ഡോ. സി ബിനു പോൾ പറഞ്ഞതുപോലെ സത്യവാക്കുകളുടെ സുഗന്ധമുള്ള മാധ്യമപ്രവർത്തകരെ പരിപോഷിപ്പിക്കുവാനും അത്തരക്കാരെ സമൂഹത്തിന്റെ നേർക്ക് വിടരുന്ന ജാഗ്രതയുടെ മിഴികളാകുവാനും ഇന്ത്യ പ്രസ്സ് ക്ലബിന് കഴിയുമെന്ന ഉറപ്പോടെ ഈ നല്ല സംഘടനക്ക് നമുക്ക് ഭാവുകങ്ങൾ നേരാം.

കമ്മ്യൂണിറ്റി ലീഡർഷിപ്പ്, ബെസ്റ്റ് ഹെൽത്ത് കെയർ വർക്കർ, ബെസ്റ്റ് അസോസിയേഷൻ, ബെസ്റ്റ് ലീഡർ, കമ്മ്യൂണിറ്റി അവാർഡ് ഗാല, കലാപരിപാടികൾ തുടങ്ങി ഒട്ടേറെ വമ്പിച്ച പരിപാടികളുമായി ചിക്കാഗൊ റിനെസൻസ് ഹോട്ടൽ സമുച്ചയത്തിൽ നവംബർ 11 മുതൽ 17 വരെ അരങ്ങേറുന്ന ചടങ്ങിൽ ബിജു കിഴക്കേക്കൂറ്റ് പ്രസിഡന്റായും, സുനിൽ ട്രൈസ്റ്റാർ ജനറൽ സെക്രട്ടറിയായും, ജീമോൻ ജോർജ്ജ് ട്രഷററായും, ബിജിലി ജോർജ്ജ് ജോയിന്റ് സെക്രട്ടറിയായും, ഷിജോ പൗലോസ് ജോയിന്റ് ട്രഷററായും, ബിനു ചിലമ്പത്ത് സജി എബ്രഹാം എന്നിവർ ഓഡിറ്റർമാരായും പ്രവർത്തിക്കുന്നു. സുനിൽ തൈമറ്റം ആണ് പ്രസിഡന്റ് ഇലക്ട്.

മാധ്യമ ശ്രീ, മാധ്യമരത്ന, മാധ്യമ പ്രതിഭ, മീഡിയ എക്സലൻസ് അവാർഡുകൾ എന്നിവ ചടങ്ങിന് മിഴിവേകും. മലയാള നാട്ടിലെ പ്രഗത്ഭരും പ്രശസ്തരുമായവർ ചിക്കാഗൊയിൽ എത്തുന്നുണ്ട്. അടിസ്ഥാനപരമായി പറയാവുന്നത് നമുക്ക് മലയാളം ജീവവായു എന്നത് തന്നെയാണ്. അത് മലയാലം അല്ല മലയോളം ആണെന്ന വസ്തുത, തലമുറകൾ കൈമാറിവന്ന പൈതൃകസ്വത്ത് തന്നെയാണ്.

പൈതൃകസ്വത്ത് വിറ്റുമുടിക്കുന്നവൻ തെമ്മാടിക്കുഴിക്ക് യോഗ്യർ എന്നാണ് ഒരു ചൊല്ല്. ആ നിലയിൽ മലയാളത്തെ നമുക്ക് മാറോട് ചേർക്കാം. മലയാളം എഴുതാം പറയാം, വായിക്കാം അറിയാത്തവരെ പഠിപ്പിക്കാം, അതാവട്ടെ യഥാർത്ഥ മലയാളിയുടെ കടമ !

-ജോർജ് തുമ്പയിൽ

Related Posts

More News

ന്യൂഡൽഹി: ഡൽഹിയിലെ കൊവിഡ് നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ചില വ്യാപാരികൾ കഴിഞ്ഞയാഴ്ച അദ്ദേഹത്തെ കാണുകയും  വാരാന്ത്യ കർഫ്യൂകളും കടകൾ തുറക്കുന്നതിനുള്ള ഒറ്റസംഖ്യ നിയമം പിൻവലിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. തലസ്ഥാനത്ത് ഇന്ന് 10 ശതമാനം അണുബാധ നിരക്ക് രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി 15ന് 30 ശതമാനമായിരുന്നു . “കോവിഡ് കേസുകൾ വർദ്ധിക്കുമ്പോൾ, നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഞങ്ങൾ നിർബന്ധിതരാകുന്നു, ആളുകൾ ബുദ്ധിമുട്ടുകൾ നേരിടുന്നു. ആവശ്യമായ നിയന്ത്രണങ്ങൾ മാത്രമാണ് ഞങ്ങൾ കൊണ്ടുവരുന്നത്,” കെജ്രിവാൾ പറഞ്ഞു. നിയന്ത്രണങ്ങൾ നീക്കാൻ […]

തിരുവനന്തപുരം: ലോകായുക്തയില്‍ നിന്നു കനത്ത തിരിച്ചടി ഉണ്ടാകുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്തയുടെ ചിറകരിയുന്നതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോകായുക്തയുടെ ആവശ്യകതപോലും ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം. സര്‍ക്കാരിന്റെ പല വഴിവിട്ട ഇടപാടുകളും ലോകായുക്തയുടെ പരിഗണനയിലാണ്. കെ റെയില്‍ പോലുള്ള ജനവിരുദ്ധ പദ്ധതികളെക്കുറിച്ചും ലോകായുക്തയ്ക്ക് പരാതി കിട്ടിയിട്ടുണ്ട്. ഇതില്‍ തിരിച്ചടി ഉണ്ടാകുമോയെന്ന ഭയമാണ് സര്‍ക്കാരിനെ അടിയന്തര ഭേദഗതിക്ക് പ്രേരിപ്പിച്ചത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തനിക്കെതിരേ നിരവധി പരാതികള്‍ ലോകായുക്തയുടെ മുന്നില്‍ വന്നിരുന്നു. മടയില്‍ കനമില്ലാത്തതിനാല്‍ ആ പരാതികളെ […]

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. 16 വയസുള്ള മലപ്പുറം സ്വദേശിയായ പെൺകുട്ടിയും ബന്ധുവായ വണ്ടൂർ സ്വദേശിയുമായുള്ള വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്. 6 മാസം ഗർഭിണിയായ പെൺകുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതർ ഇടപെട്ട് പൊലീസിനേയയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം. വിവരം പുറത്ത് വന്നിട്ടും സംഭവത്തിൽ പൊലീസ് […]

ന്യൂജേഴ്സി: കുട്ടികള്‍ ഫോണ്‍ കൂടുതലായി ഉപയോഗിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരവും ഫോണ്‍ ചീത്തയാകാനുള്ള സാധ്യതയും മാത്രമല്ല അത് വന്‍ സാമ്പത്തിക നഷ്ടവും ഉണ്ടാക്കിവെക്കുമെന്ന് മനസിലായതിന്റെ ഞെട്ടലിലാണ് ന്യൂജേഴ്‌സിയിലെ ഒരു കുടുംബം. ഇവിടെ ഒരു വയസും പത്ത് മാസവും മാത്രം പ്രായമുള്ള കുഞ്ഞ് വീട്ടുകാരറിയാതെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങളാണ്. ന്യൂജേഴ്‌സിയിലെ അയാന്‍ഷ് കുമാര്‍ എന്ന വിരുതനാണ് അമ്മയറിയാതെ അമ്മയുടെ ഫോണെടുത്ത് അതില്‍ വാള്‍മാര്‍ട്ടിന്റെ സൈറ്റെടുത്ത് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. ഒന്നര ലക്ഷം രൂപയുടെ […]

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 2,55,874 പുതിയ കൊറോണ വൈറസ് കേസുകൾ .തിങ്കളാഴ്ചത്തെ കേസുകളേക്കാൾ 16.39 ശതമാനം കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 614 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു, മൊത്തം മരണസംഖ്യ 4,89,848 ആയി. ഇന്ത്യയിലെ സജീവ കേസുകൾ ഇപ്പോൾ മൊത്തം അണുബാധയുടെ 5.62 ശതമാനമാണ്, അതേസമയം ദേശീയ കോവിഡ് -19 വീണ്ടെടുക്കൽ നിരക്ക് 93.15 ശതമാനമായി ഉയർന്നു. ഡൽഹിയിൽ തിങ്കളാഴ്ച 5,760 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. […]

മലമ്പുഴ: നൂറ്റിയമ്പതു വർഷത്തിലധികം പ്രായമുണ്ടായിരുന്ന ആൽ മുത്തശ്ശി ഓർമ്മയായി. ശാസ്താനഗർ സെൻററിലെ ആലിൻ ചുവട് ബസ്റ്റോപ്പിലെ മുത്തശ്ശിയാലിനെയാണ് മുറിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് ഒരു കൊമ്പൊടിഞ്ഞു വീണപ്പോൾ ഭാഗ്യം കൊണ്ടായിരുന്നു വൻ ദുരന്തം ഒഴിവായതെന്ന് ഓട്ടോസ്റ്റാൻറിലെ ഡ്രൈവർമാർ പറഞ്ഞു. സ്റ്റോപ്പിൽ നിന്നും ആളെ കയറ്റി ബസ്സ് നീങ്ങി സെക്കൻ്റുകൾക്ക് ശേഷം തന്നെ കൊമ്പു് ഒടിഞ്ഞു വീണു. അൽപം മുമ്പായിരുന്നെങ്കിൽ ബസ് കാത്തു നിന്നിരുന്ന യാത്രക്കാരുടെ ദേഹത്തു വീണ് അപകടം സംഭവിക്കുമായിരുന്നു. വൈദ്യുതി കാൽ പൊട്ടിവീഴുകയും ചെയ്തിരുന്നു. വൈദ്യൂതി കട്ടായതിനാൽ […]

ബാബു നഹ്ദിക്ക് ജിദ്ദ കൊട്ടപ്പുറം പ്രവാസി കൂട്ടായ്മ നൽകിയ യാത്രയയപ്പ് ജിദ്ദ: നാല്പത് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖനായ പി.വി ഹസ്സൻ സിദ്ദീഖ് ബാബു (ബാബു നഹ്ദി) വിന് നാട്ടുകാരുടെ കാട്ടായ്മയായ ജിദ്ദ കൊട്ടപ്പുറം പ്രവാസി കൂട്ടായ്മ (ജെ.കെ.പി.കെ) യാത്രയയപ്പ് നൽകി. നിവലിൽ കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരിയാണ്. ശറഫിയ്യിൽ വെച്ച് നടന്ന പരിപാടിയിൽ സെക്രട്ടറി പി.ടി ജംഷി സ്വാഗതം പറഞ്ഞു. യു അബു ഉദ്ഘാടനം ചെയ്തു. എം.കെ വഹാബ് അധ്യക്ഷത […]

മുംബൈ: മുംബൈയിലെ കോവിഡ് രോഗികളില്‍ 89 ശതമാനം പേര്‍ക്കും ഒമിക്രോണെന്ന് സര്‍വേ. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) 280 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 89 ശതമാനം ഒമിക്രോണും എട്ട് ശതമാനം ഡെല്‍റ്റ ഡെറിവേറ്റീവുകളും മൂന്ന് ശതമാനം ഡെല്‍റ്റ വേരിയന്റുകളും മറ്റ് ഉപവിഭാഗങ്ങളുമാണ്. കഴിഞ്ഞ ദിവസം പരിശോധനകള്‍ക്കായി 373 സാമ്പിളുകളാണ് അയച്ചത്. ഇതില്‍ 280 സാമ്പിളുകളും ബിഎംസി മേഖലയില്‍ നിന്നുള്ളതായിരുന്നെന്ന് മുനിസിപ്പല്‍ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു. 280 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 34 ശതമാനം അതായത് 96 രോഗികള്‍ 21 […]

ഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യ മുഴുവൻ അടുത്ത 5 ദിവസത്തേക്ക് തണുപ്പ് മാറില്ല.  രാജ്പഥിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുമ്പോൾ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരിയ മൂടൽമഞ്ഞും തുടരാം. ജനുവരി 26 ന് ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 5-7 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 17 മുതൽ 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഫെബ്രുവരി 2 വരെ ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയില്ലെന്ന് ഐഎംഡിയിലെ […]

error: Content is protected !!