15
Monday August 2022
അന്തര്‍ദേശീയം

ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രശാന്ത് രഘുവംശത്തിന് മാധ്യമ ശ്രീ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, November 11, 2021

ചിക്കാഗോ: ചിക്കാഗോയിൽ നടത്തപെടുന്ന ഈ വർഷത്തെ IPCNA മീഡിയ കോൺഫ്രൻസിൽ വച്ച് സമ്മാനിക്കുന്ന ഇന്ത്യ പ്രസ്ക്ലബ്ബിന്റെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഡൽഹി റസിഡന്റ് എഡിറ്റർ പ്രശാന്ത് രഘുവംശത്തിന് മാധ്യമ ശ്രീ അവാർഡും, മനോരമ ന്യൂസിന്റെ എക്‌സിക്യൂട്ടീവ് ന്യൂസ് പ്രൊഡ്യൂസർ നിഷാ പുരുഷോത്തമന് മാധ്യമ രത്ന അവാർഡും, ജന്മഭൂമിയുടെ ചീഫ് എഡിറ്റർ കെ എൻ ആർ നമ്പൂതിരിക്ക് മാധ്യമ പ്രതിഭ അവാർഡും നൽകും.

ഇന്ന് മുതൽ റിനയസൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്ട്സ് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപെടുന്ന മീഡിയ കോൺഫ്രൻസിൽ വച്ചാണ് മാധ്യമ രംഗത്ത് ഏറെ പ്രശസ്തിയാർജ്ജിച്ച ഈ അവാർഡുകൾ വിതരണം ചെയ്യപ്പെടുക- ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡണ്ട് ബിജു കിഴക്കേകുറ്റ് അറിയിച്ചു

രണ്ടു ദശാബ്ദങ്ങളായി മുഖ്യധാരാ മാധ്യമ പ്രവർത്തനങ്ങളിൽ സജീവമാണ് മാധ്യമ ശ്രീ അവാർഡിന് അർഹനായ ഏഷ്യാനെറ്റ് ന്യൂസിന്റെ രാജ്യ തലസ്ഥാനത്തെ മുഖമായ പ്രശാന്ത് രഘുവംശം. യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ പോസ്റ്റ് ഗ്രാഡുവേഷനും തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്നും ജേർണലിസത്തിൽ പി ജി ഡിപ്ലോമയും , യു കെ യിലെ കാർഡിഫ് യൂണിവേഴ്സിറ്റിയിൽ നിന്നും ബ്രോഡ്കാസ്റ്റ് ജേർണലിസത്തിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട് ഈ ജനകീയ മാധ്യമ പ്രവർത്തകൻ. ഡെക്കാൻ ക്രോണിക്കിളിൽ സ്റ്റാഫ് റിപ്പോർട്ടർ ആയാണ് തുടക്കം.

2001 ൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായി ചേർന്നു. ഡൽഹിയിലെ റസിഡന്റ് എഡിറ്റർ എന്ന നിലയിൽ ദേശീയവും അന്തർദേശീയവുമായ വിവിരങ്ങൾ കൃത്യതയോടെയും വ്യക്തതയോടെയും മലയാളി പ്രേക്ഷകരിൽ എത്തിക്കുന്നതിലും വടക്കേ ഇന്ത്യയിലെ തന്നെ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും പ്രശാന്ത് രഘുവംശത്തിന്റെ പങ്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ദേശീയ തെരഞ്ഞെടുപ്പുകളും പല വടക്കേ ഇന്ത്യൻ സംസ്ഥാന തെരഞ്ഞെടുപ്പുകളും മലയാളി പ്രേക്ഷകർക്ക് മുൻപിൽ ഏറ്റവും വേഗത്തിലും കൃത്യതയിലും എത്തിക്കുന്നതിൽ ആദ്ദേഹം വിജയിച്ചിട്ടുണ്ട്. ഭാരതത്തിലെ ഇലക്ട്രോണിക് മാധ്യമങ്ങളെ നിരീക്ഷിക്കുന്ന, മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ഒൻപതംഗ ബോഡ്‌കാസ്റ്റിങ് സ്റ്റാൻഡേർഡ്സ് അതോറിറ്റി അംഗമാണ് കൂടിയാണ് പ്രശാന്ത് രഘുവംശം.

ലോകസഭാ സ്പീക്കറുടെ അഡ്വൈസറി കമ്മറ്റി അംഗമായി നാലുവർഷം സേവനം ചെയ്തിട്ടുണ്ട്. കൂടാതെ അഞ്ചുവര്ഷത്തോളം കേരളാ യൂണിയൻ ഓഫ് വർക്കിംഗ് ജേര്ണലിസ്റ്റ്സ് ഇൻ ഡൽഹിയുടെ പ്രസിഡണ്ട് ആയും സേവനം ചെയ്തിട്ടുണ്ട്,

മാധ്യമ രത്‌നം അവാർഡിന് അർഹയായ നിഷാ പുരുഷോത്തമൻ കേരള രാഷ്ട്രീയത്തിൽ ഏറെ അറിയെപ്പെട്ടിരുന്ന കോൺഗ്രസ്സ് നേതാവ് ടി ജി പുരുഷോത്തമന്റെ മകളാണ്. 2004ല്‍ കേരളത്തിലെ ആദ്യ സമ്പൂര്‍ണ വാര്‍ത്താ ചാനലായ ഇന്ത്യാവിഷനിലെ ആദ്യ ബാച്ചില്‍ അംഗമായികൊണ്ട് റിപ്പോര്‍ട്ടറായി തുടങ്ങി.

രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങില്‍ ശ്രദ്ധ നേടിയ നിഷ, മനോരമ സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷനിൽ (MASCOM) നിന്ന് പി ജി പൂർത്തിയാകിയ ശേഷമാണ് മനോരമ ന്യൂസിന്റെ ഭാഗമാകുന്നതും പിന്നീട് കേരള മാധ്യമ രംഗത്തെ മുതിർന്ന മാധ്യമ പ്രവർത്തകരിൽ ഒരാളായി വളരുന്നതും.

2006ല്‍ മനോരമ ന്യൂസിന്‍റെ തുടക്കം മുതല്‍ റിപ്പോര്‍ട്ടിങ്ങിലും ആങ്കറിങ്ങിലും സജീവമായ നിഷ, പ്രധാനപ്പെട്ട ഷോകളുടെ അവതാരകയായും ‘കൗണ്ടര്‍ പോയന്‍റ് ‘എന്ന പ്രൈംടൈം ഡിബേറ്റ് ഷോയിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ്. രാഹുല്‍ ഗാന്ധിയുടെ ആദ്യ മലയാള ചാനല്‍ അഭിമുഖമടക്കം നിരവധി എക്സ്ക്ലുസീവുകള്‍ ചാനലിലൂടെ പ്രേക്ഷകരിലേക്കെത്തിച്ചു.

രാജ്യാന്തര വാര്‍ത്തകളുടെ ചുമതലയുള്ള നിഷ, 2014ലെ സിറിയന്‍ ആഭ്യന്തരയുദ്ധവും 2018ലെ മാലദ്വീപ് അടിയന്തരാവസ്ഥയുമടക്കം നിരവധി അന്താരാഷ്ട്ര സംഭവങ്ങള്‍ നേരില്‍ പോയി റിപ്പോര്‍ട്ട് ചെയ്തു. 2018ല്‍ യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റിന്‍റെ “ഇന്‍റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ് പ്രോഗ്രാമിന് (IVLP)” തിരഞ്ഞെടുക്കപ്പെട്ട് ഒരുമാസം യുഎസിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു.

മികച്ച വാര്‍ത്താഅവതാരകയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം മൂന്നുതവണ ലഭിച്ചു. ഇതിന് പുറമേ മറ്റ് നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചു. നൊബേല്‍ ജേതാവ് നാദിയ മുറാദിന്‍റെ ആത്മകഥ ‘ദ ലാസ്റ്റ് ഗേള്‍’, ‘അവസാനത്തെ പെണ്‍കുട്ടി ‘എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. മനോരമ ന്യൂസിന്റെ എക്സിക്യൂട്ടീവ് ന്യൂസ് പ്രൊഡ്യൂസർ ആണിപ്പോൾ . കേരള പത്രപ്രവര്‍ത്തകയൂണിയന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റാണ്.

മാധ്യമ പ്രതിഭാ അവാർഡിന് അർഹനായ കെ എൻ ആർ നമ്പൂതിരി മലയാള മാധ്യമ രംഗത്തെ ഏറ്റവും മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളാണ്. 1976ല്‍ മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകനായി മാധ്യമ പ്രവർത്തനം തുടങ്ങിയ കെ. എന്‍. ആര്‍. നമ്പൂതിരി, കോട്ടയം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ജോലി ചെയ്തു.

2017ല്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഗ്രേഡില്‍ സ്പോര്‍ട്സ് എഡിറ്റര്‍ ആയി വിരമിച്ചു. രണ്ട് ഏഷ്യന്‍ ഗെയിംസ് (ഡല്‍ഹി 1982, ബെയ്ജിങ് 1990), ഒളിമ്പിക്സ് (സിഡ്നി 2000), സാഫ് ഗെയിംസ് (കൊല്‍ക്കത്ത 1986), ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പാക്കിസ്ഥാന്‍ പര്യടനം (1997), ഷാര്‍ജ കപ്പ് ക്രിക്കറ്റ് , വിംബിള്‍ഡണ്‍ ടെന്നിസ് (2016) തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തു. സ്പോര്‍ട്സ് പേജില്‍ പെനാല്‍റ്റി പോയിന്റ് എന്ന കോളം കൈകാര്യം ചെയ്തുകൊണ്ട് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

1990 ഏഷ്യന്‍ ഗെയിംസ് റിപ്പോര്‍ട്ടിങ്ങിന് ഏഷ്യന്‍ സ്‌പോര്‍ട്‌സ്ജേര്ണലിസ്റ്റ്‌സ് ഫെഡറേഷന്റെയും ഏഷ്യന്‍ ഗെയിംസ് സംഘാടക സമിതിയുടെയും സംയുക്ത പുരസ്‌കാരം നേടി. 2017ല്‍ ജന്മഭൂമി ദിനപ്പത്രത്തിന്റെ റസിഡന്റ് എഡിറ്ററായും, 2019 മുതൽ എഡിറ്ററായും സേവനം ചെയ്തു വരുന്നു.

ജേതാക്കളെ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റും ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാറും ട്രഷറർ ജീമോൻ ജോര്ജും അഭിനന്ദിച്ചു. വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപെടുന്ന മീഡിയ കോൺഫ്രൻസിലേക്ക് ഏവരെയും പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് സ്വാഗതം ചെയ്യ്തു. കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267).

റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ

Related Posts

More News

മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ചത് സാറ്റേണ്‍ V റോക്കറ്റായിരുന്നു. അഞ്ചു പതിറ്റാണ്ടിനിപ്പുറം വീണ്ടും മനുഷ്യന്‍ ചന്ദ്രനിലിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ആ ഉത്തരവാദിത്വം സ്‌പേസ് ലോഞ്ച് വെഹിക്കിള്‍ അഥവാ എസ്എല്‍എസിനാണ്. 23,000 കോടി ഡോളര്‍ (ഏകദേശം 2.30 ലക്ഷം കോടി രൂപ) ചെലവിട്ട് അമേരിക്കയിലെ സ്റ്റാച്ചു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഉയരത്തില്‍ നിര്‍മിച്ച റോക്കറ്റാണ് എസ്എല്‍എസ്. സവിശേഷതകള്‍ ഏറെയുണ്ടെങ്കിലും അപ്പോളോ ദൗത്യത്തില്‍ മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച സാറ്റേണ്‍ V റോക്കറ്റ് പല കാര്യങ്ങളിലും എല്‍എല്‍എസിനോട് കിടപിടിക്കുന്നുവെന്നതും അതിശയമാണ്. 1969 ല്‍ നീല്‍ ആംസ്‌ട്രോങ്ങിനേയും […]

കുവൈറ്റ്‌: 2016-ൽ ഇസ്ലാമിക് റിപ്പബ്ലിക്കുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം സൗദി അറേബ്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആറ് വർഷത്തിലേറെയായി ടെഹ്‌റാനിലെ തങ്ങളുടെ ഉന്നത ദൂതനെ തിരിച്ചുവിളിച്ചത് കുവൈറ്റ് ഇറാനിലേക്ക് അംബാസഡറെ നിയമിച്ചതായി ഇരു രാജ്യങ്ങളും അറിയിച്ചു. പുതുതായി നിയമിതനായ അംബാസഡർ ബദർ അബ്ദുല്ല അൽ മുനൈഖ് ശനിയാഴ്ച ടെഹ്‌റാനിൽ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദുള്ളാഹിയന് തന്റെ അധികാരപത്രം കൈമാറിയതായി ഇറാൻ വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റിൽ അറിയിച്ചു. മുനൈഖിനെ ഇറാനിലെ സ്ഥാനപതിയായി നിയമിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചതായി […]

പത്തനംതിട്ട: പൂട്ടുകട്ട പാകിയ റോഡിൽ തെന്നി മൂടിയില്ലാത്ത ഓടയിലേക്ക് വീണ ബൈക്ക് യാത്രികന്റെ തലയിൽ ഇരുമ്പുകമ്പി കുത്തിക്കയറി. വള്ളിക്കോട് പനയക്കുന്ന് മുരുപ്പിൽ മുശാരേത്ത് ബാലകൃഷ്ണൻ നായരുടെ മകൻ യദുകൃഷ്ണൻ (34) ആണ് അപകടത്തിൽപെട്ടത്. വള്ളിക്കോട് തിയറ്റർ ജംക്‌ഷനിൽ ഇന്നലെ രാവിലെ 10.30ന് ആയിരുന്നു അപകടം. ഓടയുടെ സമീപത്തുകിടന്ന പഴയ കോൺക്രീറ്റ് സ്ലാബിൽ നിന്ന് തള്ളിനിന്ന ഇരുമ്പ് കമ്പി യദുവിന്റെ തലയിലൂടെ തുളച്ചുകയറുകയായിരുന്നു. യദുവിനൊപ്പം ബൈക്കിൽ യാത്രചെയ്ത ബന്ധുവായ രണ്ടര വയസ്സുകാരൻ കാശിനാഥ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. യദുവിന്റെ […]

കോഴിക്കോട്: വെള്ളയിൽ റെയിൽവേ സ്റ്റേഷൻ കടന്നുപോകവെ മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു. യാത്രക്കാരനായ യുവാവിന്റെ കാലിൽ തട്ടിത്തെറിച്ചു പുറത്തുനിന്നു പൊട്ടിയതിനാൽ ആർക്കും പരുക്കേറ്റില്ല. സംഭവത്തിൽ പൊലീസ് പരിസരം നിരീക്ഷിക്കുന്നതിനിടയിൽ ഇന്നലെ രാത്രി 7 മണിയോടെ റെയിൽവേ പരിസരത്ത് എത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടിയെങ്കിലും ഒരാൾ ഓടി രക്ഷപ്പെട്ടു. പിടിയിലായ തങ്ങൾസ് റോഡ് സ്വദേശികളായ 16, 17 പ്രായമുള്ള രണ്ടു പേരെ ചോദ്യം ചെയ്തു. ഇവരിൽ നിന്നു പടക്കങ്ങൾ കണ്ടെടുത്തതായി […]

ജീവിത പ്രതീക്ഷകൾ പുരുഷന്മാരെപ്പോലെയോ അതിൽ കൂടുതലോ അളവിൽ സ്ത്രീകൾക്കുമുണ്ട്. ബന്ധങ്ങൾ ദീർഘകാലം നിലനിൽക്കണമെങ്കിൽ സ്ത്രീകളുടെ അത്തരം പ്രതീക്ഷകളെക്കുറിച്ച് തീർച്ചയായും മനസ്സിലാക്കണം. ∙ നിങ്ങളിലെ നന്മ പുറത്തെടുക്കാം ഒന്നിനെക്കുറിച്ചും ചിന്തയില്ലാതെ അലസമായി നടക്കുന്ന ബാഡ് ബോയ്സിനെക്കാളും പെൺകുട്ടികൾ വിലകൽപിക്കുന്നത് നന്മയുള്ള പുരുഷന്മാരെയാണ്. തങ്ങളെ കേൾക്കാൻ തയാറുള്ള, പറയുന്ന കാര്യങ്ങൾക്കു വില കൽപിക്കുന്ന പുരുഷന്മാർക്കാണ് പെൺമനസ്സിൽ ഡിമാൻഡ്. എന്നു കരുതി പെൺകുട്ടികളുടെ ഇഷ്ടം പിടിച്ചു പറ്റാൻ സ്വന്തം സ്വഭാവം മറച്ചുവച്ച് നല്ലപിള്ള ചമയാൻ ശ്രമിക്കണ്ട. കാരണം ഏതെങ്കിലുമൊരു അവസരത്തിൽ ശരിക്കുള്ള […]

കാഞ്ഞങ്ങാട്: സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ രൂക്ഷ വിമർശനം. ഉത്സവപ്പറമ്പിലെ മൂച്ചീട്ടുകളിക്കാരനെ പോലെയാണ് എൽഡിഎഫ് കൺവീനർ പെരുമാറുന്നത്. വഴിയെ പോകുന്നവരെയെല്ലാം മുന്നണിയിലേക്കു ക്ഷണിക്കുകയാണ്. ഇതുവരെയില്ലാത്ത നടപടിയാണിത്. മുന്നണിയിൽ ചർച്ച ചെയ്ത ശേഷമാണ് ഇക്കാര്യങ്ങൾ മുൻപു തീരുമാനിച്ചിരുന്നത്. സിപിഐ മന്ത്രിമാർക്കെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു. ഒന്നാം പിണറായി മന്ത്രിസഭയെ അപേക്ഷിച്ച് ഇപ്പോഴത്തെ മന്ത്രിസഭയുടെ പ്രവർത്തനം തൃപ്തികരമല്ല. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണു പെരുമാറുന്നത്. പ്രധാനാധ്യാപകനും കുട്ടികളും പോലെയാണ് മന്ത്രിമാരും മുഖ്യമന്ത്രിയുമെന്നും സമ്മേളനം വിലയിരുത്തി.

പാലക്കാട്: മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വെട്ടേറ്റു കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികളെന്ന് എഫ്ഐആര്‍. പ്രതികള്‍ക്ക് ഷാജഹാനോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. പ്രാഥമിക പരിശോധനയില്‍ രാഷ്ട്രീയ കൊലയെന്നതിനു തെളിവുകളില്ല. സിപിഎമ്മിന്റെ ഭാഗമായിരുന്ന ഒരു സംഘം പ്രവര്‍ത്തകര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രാദേശികമായി ചില തര്‍ക്കങ്ങളുണ്ടായിരുന്നത് കൊലയ്ക്കു കാരണമായെന്നാണ് എഫ്ഐആറിലുള്ളത്. കൊലപാതകം നടത്തിയ എട്ടുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. […]

ഡൽഹി: ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി. രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ട്വിറ്ററിലുടെ അദ്ദേഹം രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. സുപ്രധാനമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുരുവടക്കമുള്ള മഹാൻമാർ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ വിഭജനത്തെയും പ്രസംഗത്തിൽ മോദി പരാമർശിച്ചു. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെയെന്നും മോദി പറഞ്ഞു. 75 വർഷം സുഖദുഃഖ സമ്മിശ്രമായിരുന്നു. ഇത് ഐതിഹാസിക […]

പ്രായമായവരിലാണ് വാതസംബന്ധമായ അസുഖങ്ങൾ കൂടുതലായി കാണാറുള്ളത്. വാതരോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ ആയുർവേദത്തിലുണ്ട്. കൈകാൽ വേദന, ഇടുപ്പുവേദന, സന്ധി തേയ്മാനം കൊണ്ടുള്ള വേദന, കഴുത്തു വേദന തുടങ്ങിയവയാണ് വാതദോഷാധിക്യം കൊണ്ടുണ്ടാകുന്നുത്. ഇത്തരം രോഗങ്ങൾ മഴക്കാലത്തും ശീതകാലത്തും വർധിച്ചു കാണാറുണ്ട്. പ്രായം കൂടുന്തോറും ശരീരബലം കുറയുന്നു, ഉപയോഗം കൊണ്ട് സന്ധികൾക്ക് തേയ്മാനം സംഭവിക്കുന്നു. ഇങ്ങനെ വാതരോഗങ്ങളെത്തുന്നു. വാതരോഗികളിൽ മാനസിക സമ്മർദം കൂടുന്നതും ഉറക്കമില്ലായ്മ ഉണ്ടാവുന്നതും കണ്ടുവരുന്നു. ∙ ദിവസവും എണ്ണ തേച്ച് ശരീരം ചൂടുവെള്ളത്തിൽ കഴുകി കുളിക്കാം. ∙ മിതമായി […]

error: Content is protected !!