കേരളത്തിലെ ആദ്യകാല സൈക്യാട്രിസ്റ്റുകളിൽ ഒരാളായ ഡോ. ജേക്കബ് മാത്യു കുരിശുമ്മൂട്ടിൽ ഓസ്‌ട്രേലിയയിൽ നിര്യാതനായി

New Update

publive-image

ഡോ. ജേക്കബ് മാത്യു കുരിശുമ്മൂട്ടിൽ (84) ഓസ്‌ട്രേലിയയിൽ നിര്യാതനായി. കുരിശുമ്മൂട്ടിൽ പുളിമാക്കൽ മാത്യു ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. സംസ്‌കാരം ശനിയാഴ്ച ഓസ്‌ട്രേലിയയിൽ.

Advertisment

കേരളത്തിലെ ആദ്യകാല സൈക്യാട്രിസ്റ്റുകളിൽ ഒരാളാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സൈക്യാട്രിക്ക് വിഭാഗം തുടങ്ങിയത് ഇദ്ദേഹത്തിൻന്റെ നേതൃത്വത്തിലാണ്. ദിര്ഘകാലം ഇംഗ്ലണ്ടിലും, ഓസ്‌ട്രേലിയയിലും സേവനം അനിഷ്ടിച്ചിട്ടുണ്ട്.

ഭാര്യ: അന്നു ജേക്കബ് തുമ്പശേരി കുടുംബാഗം. മക്കൾ: പരേതനായ മാത്യു ജേക്കബ്, ഡോ. ജോസ് ജേക്കബ്, ലിസ ജേക്കബ്. സഹോദരങ്ങൾ: പരേതരായ ഡോക്ടർ കെ.എം. ഡൊമിനിക്, കെ.എം.മാത്യു, ഈത്തമ്മ കുഞ്ചെറിയ പുരക്കൽ, കെ.എം.ദേവസ്യാ, ജോസഫ് മാത്യു.

obit news
Advertisment