യുഎസ് ജേണലിസ്റ്റ് ഡാനി ഫെന്‍സ്റ്ററിന് മ്യാന്‍മറില്‍ പതിനൊന്ന് വര്‍ഷത്തെ തടവ് ശിക്ഷ; വ്യാജവും പ്രകോപനപരവുമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ആരോപണം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

വ്യാജവും പ്രകോപനപരവുമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാരോപിച്ച് യുഎസ് ജേണലിസ്റ്റ് ഡാനി ഫെന്‍സ്റ്ററിനെ പതിനൊന്ന് വര്‍ഷത്തെ തടവിന് വിധിച്ച് മ്യാന്‍മറിലെ സൈനിക കോടതി. ഓണ്‍ലൈന്‍ മാസികയായ ഫ്രോണ്ടിയര്‍ മ്യാന്‍മറിന്റെ മാനേജിംഗ് എഡിറ്ററാണ് ഫെന്‍സ്റ്റര്‍. നിരവധി ആരോപണങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഫെസ്റ്ററിനെ തടവിന് വിധിച്ചതെന്ന് അഭിഭാഷകന്‍ താന്‍ സോ ഓങ് പറഞ്ഞു.

Advertisment

നിയമവിരുദ്ധ സംഘടനകളുമായി ബന്ധപ്പെട്ടതിനും വിസ ചട്ടങ്ങള്‍ ലംഘിച്ചതിനും ഫെന്‍സ്റ്റര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നും താന്‍ സോ ഓങ് പറഞ്ഞു. ഓരോ കുറ്റത്തിനും പരമാവധി ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മെയ് മാസത്തില്‍ത്തന്നെ ഫെന്‍സ്റ്ററിനെ കസ്റ്റഡിയിലെടുത്തിരുന്നു.

തീവ്രവാദ വിരുദ്ധ നിയമം ലംഘിച്ചുവെന്നും രാജ്യദ്രോഹക്കുറ്റം ചെയ്തുവെന്നും ചൂണ്ടിക്കാട്ടി മറ്റൊരു കോടതിയില്‍ ഫെന്‍സ്റ്ററിനെതിരെ മറ്റ് രണ്ട് അധിക കുറ്റങ്ങള്‍ കൂടി വിചാരണ നേരിടുന്നു. മെയ് 24 ന് തന്റെ കുടുംബത്തെ കാണാന്‍ അമേരിക്കയിലെ ഡിട്രോയിറ്റ് ഏരിയയിലേക്ക് പോകാന്‍ വിമാനത്തില്‍ കയറാനിരിക്കെയാണ് ഫെന്‍സ്റ്ററിനെ യാങ്കൂണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്.

publive-image

ഫെബ്രുവരിയില്‍ ഓങ് സാന്‍ സൂകിയുടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം ഗുരുതരമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ഏക വിദേശ പത്രപ്രവര്‍ത്തകനാണ്.

അതേസമയം ഫെന്‍സ്റ്ററിനെ അകാരണമായി തടവിലാക്കിയതിനെതിരെ ഓണ്‍ലൈന്‍ മാഗസിനായ ഫ്രോണ്ടിയറിലെ സ്റ്റാഫ് രംഗത്തുവന്നു. ഈ തീരുമാനത്തില്‍ ഫ്രോണ്ടിയറിലുള്ള എല്ലാവരും നിരാശരാണെന്നും ഡാനിയെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അങ്ങനെയെങ്കില്‍ അദ്ദേഹത്തിന് തന്‍റെ വീട്ടിലേക്ക് പോകാമെന്നും ശിക്ഷാവിധിക്ക് ശേഷം എഡിറ്റര്‍ ഇന്‍ചീഫ് തോമസ് കീന്‍ പ്രസ്താവനയില്‍ പറഞ്ഞു.

us news
Advertisment