25
Tuesday January 2022
അന്തര്‍ദേശീയം

മുന്‍ അധ്യാപകന്‍ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി 28കാരി ! തന്റെ വിശ്വാസം നേടിയെടുത്ത അയാള്‍ തനിക്ക് 18 വയസ്സാകുന്നതു വരെ കാത്തിരുന്നു; വൈറലായി ഇന്‍സ്റ്റഗ്രാം പോസ്റ്റ് !

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, November 12, 2021

ഫ്ളോറിഡ: തന്റെ മുന്‍ അധ്യാപകന്‍ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി 28കാരി രംഗത്ത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് യുവതി തന്റെ മുന്‍ പരിശീലകനും ലോംഗ് ഐലന്‍ഡ് ഹൈസ്‌കൂളിലെ ടീച്ചറുമായ വ്യക്തിയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഇപ്പോള്‍ ഫ്‌ളോറിഡയില്‍ താമസിക്കുന്ന ബ്രിട്ടാനി റോള്‍ എന്ന യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു.

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ബാബിലോണ്‍ ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനുള്ള തുറന്ന കത്ത് എന്ന രീതിയിലാണ് ബ്രിട്ടാനി പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളുമായി ഇടപെടുന്ന അധ്യാപകര്‍ അവരെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും നോ പറയേണ്ടിടത്ത് നോ പറയാന്‍ കുട്ടികളെ പ്രാപ്തരാക്കേണ്ടതിനെക്കുറിച്ചും ബ്രിട്ടാനി തന്റെ പോസ്റ്റില്‍ കുറിച്ചു.

തനിക്ക് പതിനെട്ട് വയസ്സാകുന്നതു വരെ കാത്തിരുന്നതിന് ശേഷം ബര്‍ത്‌ഡേയുടെ ആ ആഴ്ത തന്നെ താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകനെക്കുറിച്ചും യുവതി വെളിപ്പെടുത്തി. മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ഒരു ബാബിലോണ്‍ അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിനു ശേഷമാണ് തനിക്ക് കാര്യങ്ങള്‍ തുറന്നു പറയാനുള്ള ധൈര്യമുണ്ടായതെന്ന് ബ്രിട്ടാനി പറഞ്ഞു.

അധ്യാപകരില്‍ നിന്നും മറ്റ് മുതിര്‍ന്നവരില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നവര്‍ അക്കാര്യം സമൂഹത്തിന് മുന്നില്‍ തുറന്നു പറയാന്‍ മടി കാണിക്കുകയാണ്. താന്‍ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതിലൂടെ ഇരയാക്കപ്പെട്ട കുറച്ചു പേരെങ്കിലും അത് മാതൃകയാക്കുമെന്ന് കരുതുന്നതായും ബ്രിട്ടാനി പറഞ്ഞു. 2011-ല്‍ ബിരുദ പഠനത്തിന്റെ സമയത്ത് തന്റെ വിശ്വാസം നേടിയെടുക്കാന്‍ പ്രയത്‌നിച്ചിരുന്ന ഒരു അധ്യാപകനെക്കുറിച്ചും ബ്രിട്ടാനി തുറന്നെഴുതി.

അക്കാലത്ത് മുപ്പതുകളുടെ മധ്യത്തില്‍ പ്രായമുള്ള ടീച്ചര്‍ തന്റെ വിശ്വാസം നേടുന്നതിന് പ്രത്യേക ശ്രദ്ധ കാണിച്ചിരുന്നുവെന്ന് ബ്രിട്ടാനി പറഞ്ഞു. ഞാന്‍ പലയിടത്തും ഒറ്റപ്പെടുന്നതായി എന്നെ തോന്നിപ്പിക്കാന്‍ അയാള്‍ക്ക് സാധിച്ചു. എന്നാല്‍ അയാള്‍ എപ്പോഴും എന്റെ കൂടെയുണ്ടെന്ന് വിശ്വസിപ്പിക്കുന്നതിലും അയാള്‍ വിജയിച്ചു. ട്രാക്കിലും അക്കാദമിക് മികവിലും എപ്പോഴും അയാള്‍ അഭിനന്ദിച്ചു.

എന്നാല്‍ അയാളുടെ സ്‌നേഹവും വിശ്വാസവുമെല്ലാം കൂടുതല്‍ വെളിപ്പെടുത്തത് തൊട്ടടുത്ത വര്‍ഷമാണ്. താനുമായി ഡേറ്റിംഗ് നടത്തണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. തനിക്ക് പതിനെട്ട് വയസ്സ് തികയുന്ന ദിവസം വരെ അയാള്‍ കാത്തിരുന്നുവെന്നും ആ ആഴ്ചയില്‍തന്നെ അയാളുടെ വീട്ടില്‍ കൊണ്ടുപോയി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നും യുവതി വെളിപ്പെടുത്തി.

എന്നാല്‍ നോ എന്നു പറയാന്‍ കഴിയാത്ത വിധമാണ് താന്‍ ട്രെയിന്‍ ചെയ്യപ്പെട്ടത്. ഇഷ്ടമില്ലാതിരുന്ന കാര്യമായിരുന്നിട്ടും അത് വേണ്ടെന്ന് വെക്കാനും ഒഴിഞ്ഞുമാറാനും തടയാനും തനിക്ക് സാധിച്ചില്ല. ഫോര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നതിന് ശേഷവും അധ്യാപകനുമായുള്ള ഇടപെടലുകള്‍ തുടര്‍ന്നു. എന്നാല്‍ താനുമായുള്ള ബന്ധം ഭാര്യയും കുടുംബവും അറിയാതിരിക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും ബ്രിട്ടാനി എഴുതി.

ഒടുവില്‍ എങ്ങനെയോ ആ ബന്ധം അവസാനിച്ചു. അയാള്‍ ഇപ്പോഴും അധ്യാപകനായി തുടരുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പ്രണയത്തില്‍പ്പെടുത്തി വഞ്ചിക്കാന്‍ അയാള്‍ ഇനിയും ശ്രമിച്ചേക്കുമെന്നും ബ്രിട്ടാനി ബാബിലോണ യൂണിവേഴ്‌സിറ്റിക്ക് എന്ന് കാണിച്ചുകൊണ്ടുള്ള കത്തില്‍ എഴുതി.

Related Posts

More News

മുംബൈ: മുംബൈയിലെ കോവിഡ് രോഗികളില്‍ 89 ശതമാനം പേര്‍ക്കും ഒമിക്രോണെന്ന് സര്‍വേ. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) 280 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 89 ശതമാനം ഒമിക്രോണും എട്ട് ശതമാനം ഡെല്‍റ്റ ഡെറിവേറ്റീവുകളും മൂന്ന് ശതമാനം ഡെല്‍റ്റ വേരിയന്റുകളും മറ്റ് ഉപവിഭാഗങ്ങളുമാണ്. കഴിഞ്ഞ ദിവസം പരിശോധനകള്‍ക്കായി 373 സാമ്പിളുകളാണ് അയച്ചത്. ഇതില്‍ 280 സാമ്പിളുകളും ബിഎംസി മേഖലയില്‍ നിന്നുള്ളതായിരുന്നെന്ന് മുനിസിപ്പല്‍ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു. 280 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 34 ശതമാനം അതായത് 96 രോഗികള്‍ 21 […]

ഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യ മുഴുവൻ അടുത്ത 5 ദിവസത്തേക്ക് തണുപ്പ് മാറില്ല.  രാജ്പഥിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുമ്പോൾ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരിയ മൂടൽമഞ്ഞും തുടരാം. ജനുവരി 26 ന് ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 5-7 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 17 മുതൽ 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഫെബ്രുവരി 2 വരെ ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയില്ലെന്ന് ഐഎംഡിയിലെ […]

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്ത ‘രണ്ട് ‘ ഫെബ്രുവരി 4 ന് ആമസോൺ പ്രൈമിലെത്തുന്നു. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്നതോടൊപ്പം ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റവും ആഴത്തിൽ ചർച്ച ചെയ്യുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജിശർമ്മ, ഗോകുലൻ, സുബീഷ്സുധി, രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, […]

ഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള 10 ഉദ്യോഗസ്ഥര്‍ പുരസ്‌കാരത്തിന് അര്‍ഹരായി ഐജി സി നാഗരാജു, എസ്പി ജയശങ്കര്‍ രമേശ് ചന്ദ്രന്‍, അസി. കമ്മീഷണര്‍ എംകെ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ മെഡല്‍ നേടിയ കേരളാ ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടുന്നു. ഡിവൈഎസ്പിമാരായ മുഹമ്മദ് കബീര്‍ റാവുത്തര്‍, ആര്‍കെ വേണുഗോപാല്‍, ടിപി ശ്യാം സുന്ദര്‍, ബി കൃഷ്ണകുമാര്‍ എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു. ഇവര്‍ക്കൊപ്പം സിപിഒ ഷീബ കൃഷ്ണന്‍കുട്ടി, എസ്‌ഐമാരായ സാജന്‍ കെ ജോര്‍ജ്, ശശികുമാര്‍ ലക്ഷ്മണന്‍ എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു.

ഡല്‍ഹി:  ജനുവരി 26 റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു. ഈ ദിവസം മുതൽ രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷം ആരംഭിച്ചു. ഇപ്പോൾ ഭരണഘടനയെ കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. രാജ്യത്തിന്റെ ലിഖിത ഭരണഘടനയിലും മാറ്റങ്ങൾ പലതവണ കണ്ടിട്ടുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവും ഈ വാക്ക് കാലത്തും സന്ദർഭത്തിലും അവരുടേതായ അർത്ഥത്തിൽ ഉപയോഗിക്കുന്നു. ഇന്നത്തെ യുവതലമുറയ്ക്ക് പോലും ഭരണഘടനയെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളുണ്ട്. ഭരണഘടന തയ്യാറാക്കാൻ എത്ര സമയമെടുത്തു? ഭരണഘടനയുടെ രൂപീകരണത്തിൽ […]

പെരുമ്പാവൂർ: കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതി പ്രവർത്തകസമിതി അംഗം കെ. സാവിത്രി അമ്മയുടെ ഭർത്താവും ദീർഘകാലമായി കൂവപ്പടി ഗണപതിവിലാസം എൻ. എസ്. എസ്. കരയോഗത്തിന്റെ പ്രസിഡന്റുമായിരുന്ന കൂവപ്പടി കളരിയ്ക്കൽ പുതിയേടത്ത് ‘വന്ദന’യിൽ പി.എ. രാമൻപിള്ളയുടെ നിര്യാണത്തിൽ സാന്ദ്രാനന്ദം സത്സംഗസമിതി അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കൊച്ചി: മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് (എംഇഎംജി) കമ്പനിയായ സ്റ്റെംപ്യൂട്ടിക്‌സിന്റെ ആദ്യ സ്റ്റെം സെല്‍ ഉല്‍പ്പന്നമായ സ്റ്റെംപ്യൂസെല്ലിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലിനുള്ള ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി ലഭിച്ചു. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം അഥവാ എആര്‍ഡിഎസ് ബാധിച്ച കോവിഡ്-19 രോഗികളിലാണീ മരുന്ന് പരീക്ഷിക്കുന്നത്. ഗുരുതരമായ കോവിഡ്ബാധ മൂലം ശ്വാസകോശത്തെ ദുര്‍ബലപ്പെടുത്തുന്നതും സങ്കീര്‍ണ്ണവുമായ രോഗമാണ് എആര്‍ഡിഎസ്. സ്റ്റെംപ്യൂസെല്‍ മരുന്ന് ശ്വാസകോശങ്ങളുടെ വീക്കം വേഗത്തില്‍ കുറയ്ക്കുകയും വെന്റിലേഷന്റെ സഹായമില്ലാതെ തന്നെ രോഗികളെ […]

ഡൽഹി: തലസ്ഥാനമായ ഡൽഹിയുടെ എക്സൈസ് നയം ഏറെ നാളായി ചർച്ചയിലാണ്. എല്ലാ വാർഡുകളിലും മദ്യശാലകൾ തുറക്കുന്നതിനെതിരെ നേരത്തെ എതിർപ്പുണ്ടായിരുന്നു. ഇപ്പോഴിതാ ഈ നയത്തിന്റെ പുതിയ ചട്ടം വന്നിരിക്കുന്നു. ഡൽഹിയിലെ മദ്യപാനികൾക്ക് ഇതൊരു സന്തോഷവാർത്തയായിരിക്കുമെങ്കിലും രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ, ഡൽഹി സർക്കാർ അതിന്റെ പുതിയ എക്സൈസ് നയത്തിന് കീഴിൽ ഡ്രൈ ഡേകളുടെ എണ്ണം കുറച്ചു. നേരത്തെ, സംസ്ഥാനത്ത് ഒരു വർഷത്തിൽ 21 ഡ്രൈ ഡേകൾ ഉണ്ടായിരുന്നു. അതായത്, ഇത്രയും ദിവസം മദ്യശാലകൾ അടഞ്ഞുകിടന്നു. എന്നാൽ ഇപ്പോൾ […]

ലഖ്‌നൗ: ഉത്തർപ്രദേശിലെ നിരാലംബരായ മൃഗങ്ങളെ അഭയകേന്ദ്രത്തിലെത്തിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി യോഗി സര്‍ക്കാര്‍. അടുത്തയാഴ്ച മുതൽ എല്ലാ ജില്ലകളിലും ഇത് പരിശോധിക്കും. ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ (സിഡിഒ), ചീഫ് വെറ്ററിനറി ഓഫീസർ (സിവിഒ), ജില്ലാ പഞ്ചായത്ത് രാജ് ഓഫീസർ (ഡിപിആർഒ) എന്നിവരെ ഇക്കാര്യം സംബന്ധിച്ച്‌ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സൗകര്യങ്ങളുടെ അഭാവം മൂലം മൃഗങ്ങൾ ചത്താൽ ജില്ലയിലെ സി.വി.ഒ.യും ഡെപ്യൂട്ടി സി.വി.ഒ.യും ഉത്തരവാദിയായിരിക്കുമെന്നും ചീഫ് സെക്രട്ടറി ദുർഗാശങ്കർ മിശ്ര ഉത്തരവിട്ടിട്ടുണ്ട്. പുതുവർഷത്തിൽ നിരാലംബരായ മൃഗങ്ങളെ അഭയകേന്ദ്രത്തിലെത്തിക്കുമെന്ന പ്രചാരണം ചീഫ് സെക്രട്ടറി […]

error: Content is protected !!