Advertisment

ന്യൂജേഴ്‌സിയില്‍ പതിനാലുകാരിയെ കാണാതായ സംഭവത്തില്‍ ദുരൂഹത; കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയതാണെന്നും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയില്ലെന്നും അമ്മ; കുട്ടി തനിയെ വീടുവിട്ടു പോയതാണെന്നും തിരിച്ചറിയാതിരിക്കാന്‍ മുടി മുറിച്ചുവെന്നും പോലീസ്

New Update

publive-image

Advertisment

കുട്ടികളെ അപായപ്പെടുത്താന്‍ കാരണമായെന്നാരോപിച്ച് ന്യൂജേഴ്‌സിയിലെ 39കാരിയെ അധികൃതര്‍ അറസ്റ്റ് ചെയ്തു. 14 വയസ്സുള്ള മകളെ കാണാതായതിനെത്തുടര്‍ന്നാണ് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം കാണാതായ പെണ്‍കുട്ടിയെ ഒരു ദിവസത്തിനു ശേഷം ന്യൂയോര്‍ക്ക് സിറ്റിയില്‍ സുരക്ഷിതയായി കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

മകളെ കാണാതായ ശേഷം പോലീസ് തിരച്ചില്‍ ശക്തമാക്കിയില്ലെന്നും ആംബര്‍ അലര്‍ട്ട് നല്‍കിയില്ലെന്നും ജാമി മൂര്‍ ആരോപിച്ചിരുന്നു. മകളെ കാണാതായതല്ലെന്നും അവളെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും ജാമി മൂര്‍ ആരോപിച്ചു. എന്നാല്‍ ആംബര്‍ അലേര്‍ട്ട് നല്‍കേണ്ട സാഹചര്യമില്ലെന്ന് പോലീസ് പ്രതികരിച്ചിരുന്നു. മാനദണ്ഡപ്രകാരം അത് കഴിയില്ലെന്നും പോലീസ് പ്രതികരിച്ചു.

എന്നാല്‍ എന്താണ് മാനദണ്ഡമെന്നും അവളെ ഒരിക്കലും കണ്ടെത്താതിരിക്കാനാണോ പോലീസ് ശ്രമിക്കുന്നതെന്നും ജാമി മൂര്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ സുരക്ഷിതയായ നിലയില്‍ കണ്ടെത്തിയത്. അതേസമയം കുട്ടി വീട്ടില്‍ നിന്നും ഓടിപ്പോയതാണെന്ന് പോലീസ് പറഞ്ഞു. തന്നെയാരും തിരിച്ചറിയാതിരിക്കാന്‍ കുട്ടി മുടി മുറിച്ചിരുന്നു.

publive-image

കുട്ടി വീടു വിട്ടിറങ്ങിപ്പോയി എന്നതല്ലാതെ ഇതു സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു പിന്നാലെയാണ് അമ്മയായ ജാമി മൂറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിക്ക് സുരക്ഷയൊരുക്കിയില്ലെന്ന കാരണത്താലാണ് അമ്മ അറസ്റ്റിലായത്. അതിനു പിന്നാലെ പതിനാലുകാരിയായ ജഷ്യാ മൂറിന്റേയും സഹോദരന്‍ മൂന്നു വയസ്സുകാരന്റേയും സംരക്ഷണം ശിശുവികസന വകുപ്പ് ഏറ്റെടുത്തു.

കുട്ടികളുടെ സംരക്ഷണാവകാശം അമ്മയായ ജാമി മൂറില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. കുട്ടിയുടെ തിരോധാനം സംബന്ധിച്ചും അമ്മയുടെ അറസ്റ്റ് സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കുട്ടി വീടുവിട്ടു പോയി എന്നതല്ലാതെ കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്ന് മൂറിന്റെ അറസ്റ്റിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തില്‍ ആക്ടിംഗ് എസെക്‌സ് കൗണ്ടി പ്രോസിക്യൂട്ടര്‍ തിയോഡോര്‍ സ്റ്റീവന്‍സ് പറഞ്ഞു.

us news
Advertisment