ഏഴ് സെക്കന്‍റ് കൊണ്ട് 10 മാസ്ക്കുകൾ ധരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി യുവാവ്

New Update

 

Advertisment

publive-image

ലോകത്തെ ബാധിച്ച വലിയ മഹാമാരിയായ കൊവിഡിന്‍റെ പ്രതിരോധമാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് മാസ്‌ക് ധരിക്കുക എന്നത്. മാസ്‌ക് ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്‍റെ ഭാഗമായി മാറുകയും ചെയ്തു. മാസ്‌ക്കിന്റെ ആവശ്യം വർദ്ധിച്ചപ്പോൾ കടകളിലും ഇത് സുലഭമായി. ആദ്യം ഒരു മാസ്ക് ധരിക്കാനായിരുന്നു നിർദ്ദേശമെങ്കിൽ പിന്നീട് ഇത് ഡബിളാക്കി.

കൊറോണ വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിൽ മാസ്കുകൾ നിർണായക പങ്ക് വഹിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെയും അഭിപ്രായം. ഇപ്പോഴിതാ കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ മാസ്‌ക് ധരിച്ച് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു യുവാവ്. വെറും ഏഴ് സെക്കന്‍റ് കൊണ്ട് ഏറ്റവും കൂടുതൽ മാസ്ക്കുകൾ ധരിച്ചാണ് യുവാവ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്.

ജോർജ്ജ് പീൽ എന്ന യുവാവാണ് 7.35 സെക്കന്‍റിനുള്ളില്‍ 10 മാസ്ക്കുകൾ ധരിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുന്നത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ജോര്‍ജിന്‍റെ വീഡിയോ പ്രചരിക്കുന്നത്.

ഒന്നിനു പിറകെ ഒന്നായി 10 മാസ്ക്കുകൾ ധരിക്കുന്ന ജോര്‍ജിനെ ആണ് വീഡിയോയില്‍ കാണുന്നത്.  വളരെ വേഗത്തിൽ മാസ്ക്കുകൾ ധരിച്ചാണ് ജോർജ്ജ് റെക്കോര്‍ഡ് നേടിയത്. "10 സർജിക്കൽ മാസ്ക്കുകള്‍ ധരിക്കാൻ വേണ്ട ഏറ്റവും വേഗതയേറിയ സമയം" എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

Advertisment