/sathyam/media/post_attachments/emKVPhLKTqAtTkNrlKIn.jpg)
റഷ്യന്‍ റസ്‌ക്യൂ ഡോഗാണ് മോണിക്ക. കൈകാലുകള്‍ നഷ്ടപ്പെട്ട് മരണത്തിന്റെ വക്കില്‍ നിന്ന് ഇപ്പോള്‍ പുതു ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മോണിക്കയെന്ന നായ. വവിലയേറിയതും അതിസങ്കീര്‍ണ്ണവുമായ സര്‍ജറിക്ക് ശേഷമാണ് മോണിക്ക് പുതുജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഓപ്പറേഷനില്‍ കൃത്രിമ ടൈറ്റാനിയം കാലുകള്‍ ഘടിപ്പിച്ചതിന് ശേഷം മോണിക്ക എന്ന റഷ്യന്‍ റെസ്‌ക്യൂ ഡോഗ് തന്റെ പുതിയ ജീവിതത്തിന് തയ്യാറായി.
സര്‍ജറി കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞുവെങ്കിലും മോണിക്ക ക്ഷീണിതയാണ്. എന്നാലവള്‍ക്കിപ്പോള്‍ നഷ്ടമായ കാലുകള്‍ക്ക് പകരം പുതിയ കാലുകളുണ്ട്. എക്‌സ്പീരിയന്‍സും അതോടൊപ്പം ഭാഗ്യവും തുല്യ പങ്കുവഹിച്ചുവെന്ന് വെല്ലുവിളി നിറഞ്ഞ സര്‍ജറിക്ക് ശേഷം ഡോക്ടര്‍ സെര്‍ജി ഗോര്‍ഷ്‌കോവ് പറഞ്ഞു. സൈബീരിയന്‍ നഗരമായ നോവോസിബിര്‍സ്‌കില്‍ നിന്നുള്ള 33-കാരനായ ഡോക്ടര്‍ ഇതിനു മുന്‍പ് മുപ്പതോളം മനുഷ്യരിലും കൃത്രിമ കൈകാലുകള്‍ ഘടിപ്പിക്കുന്ന സര്‍ജറി ചെയ്തിട്ടുണ്ട്.
എന്നാല്‍ ഒരു നായയില്‍ ഈ സര്‍ജറി ചെയ്യുന്നത് ഇതാദ്യമായിട്ടാണെന്ന് ഗോര്‍ഷ്‌കോവ് പറഞ്ഞു. സര്‍ജറിക്ക് ശേഷം മോണിക്കയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഗോര്‍ഷ്‌കോവ് മാധ്യമങ്ങളോട് പങ്കുവെച്ചു. ജീവിതം മാറ്റിമറിച്ച ഈ ശസ്ത്രക്രിയയ്ക്കായി മോണിക്ക ഒരുപാട് ദൂരം സഞ്ചരിച്ചിരുന്നു. ഗോര്‍ഷ്‌കോവിന്റെ ക്ലിനിക്കില്‍ നിന്ന് 4,000 കിലോമീറ്റര്‍ (2,485 മൈല്‍) അകലെ തെക്കന്‍ റഷ്യയിലെ ക്രാസ്‌നോഡറിനടുത്തുള്ള ഒരു വനത്തില്‍ നിന്നാണ് മാരകമായ പരുക്കുകളോടെ സന്നദ്ധ പ്രവര്‍ത്തകര്‍ മോണിക്കയെ കണ്ടെത്തുന്നത്.
രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ മോണിക്കയ്ക്ക് കാലുകള്‍ ഉണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. സാമൂഹിക വിരുദ്ധര്‍ ആരെങ്കിലും മനപ്പൂര്‍വ്വം ഈ ക്രൂരത ചെയ്തതാകാമെന്നാണ് കരുതുന്നത്. രണ്ടിനും നാലിനും ഇടയില്‍ പ്രായമുള്ള മോണിക്കയും ഗുരുതരമായ അപകടത്തെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുകയും തെരുവില്‍ കിടന്ന് ചത്തുപോവുകയും ചെയ്യുന്ന മറ്റേതൊരു നായയെപ്പോലെയും അവസാനിക്കുമായിരുന്നു.
എന്നാല്‍ മോണിക്ക എത്തിപ്പെട്ടത് ക്രാസ്‌നോഡറില്‍ നിന്നുള്ള ഒരു സന്നദ്ധപ്രവര്‍ത്തകനായ അല്ല ലിയോങ്കിനയുടെ കരുതലുള്ള കൈകളിലാണ്. ഏകദേശം ഒരു വര്‍ഷത്തോളം താനും ഒരു സുഹൃത്തും മോണിക്കയെ ശുശ്രൂഷിച്ചുവെന്ന് ലിയോങ്കിന പറഞ്ഞു. പിന്നീടാണ് ഗാര്‍ഷ്‌കോവിന്റെ ക്ലിനിക്കിനെക്കുറിച്ച് കേട്ടത്. എന്നാല്‍ സര്‍ജറിയുടെ തുക ഭീമമായിരുന്നതിനാല്‍ അതിനുള്ള സാമ്പത്തിക സഹായത്തിനായി ഓണ്‍ലൈന്‍ കാമ്പെയ്ന്‍ ആരംഭിക്കുകയും ചെയ്തു.
ഒരു മാസത്തിനുള്ളില്‍, അവര്‍ക്ക് 400,000 റൂബിള്‍സ് ലഭിച്ചു. ഈ തുക കൊണ്ടാണ് സര്‍ജറി വിജയകരമായി നടത്തിയത്. വിമാനത്തില്‍ തന്റെ അടുത്തിരുന്നാണ് മോണിക്ക സൈബീരിയയിലേക്ക് പറന്നതെന്ന് ലിയോങ്കിന പറഞ്ഞു. മോണിക്കയുടെ അസ്ഥികള്‍ വളരുകയും കൃത്രിമ അവയവങ്ങളുമായി അത് പൊരുത്തപ്പെടുകയും ചെയ്യുമെന്നും ഡോക്ടര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us