/sathyam/media/post_attachments/oEW6sbm5oP8323sIsgPg.jpeg)
കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ മണ്ണിനടിയില്‍ നിന്ന് ദമ്പതികള്‍ക്ക് ലഭിച്ചത് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ബൈബിള്‍. ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ നേഴ്‌സായി ജോലി ചെയ്യുന്ന ബെയ്‌ലി എന്ന 48കാരിയ്ക്കും ഭര്‍ത്താവിനുമാണ് ഈ അപൂര്‍വ്വ സൗഭാഗ്യം ലഭിച്ചത്. തുറന്ന പുസ്തകത്തിന്റെ ആകൃതിയില്‍ ഒരുക്കിയിരിക്കുന്ന ചെറു ബൈബിള്‍ പതിപ്പാണ് ലഭിച്ചത്.
കൃഷിക്കായി മണ്ണ് ഒരുക്കുന്നതിനിടെ മെറ്റല്‍ ഡിറ്റക്ടര്‍ വെച്ച നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ബൈബിള്‍ ലഭിച്ചത്. അര ഇഞ്ച് മാത്രമാണ് ഈ കുഞ്ഞന്‍ ബൈബിളിന്റെ നീളം. തനി സ്വര്‍ണ്ണത്തില്‍ തീര്‍ത്ത പുസ്തകത്തിന് 0.2 ഔണ്‍സ് ഭാരം മാത്രമേ ഉള്ളു. ഭംഗിയും തിളക്കവുമുള്ള ഈ കുഞ്ഞന്‍ ബൈബിളിന് അറുന്നൂറ് വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടാകുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.
മണ്ണിനടിയില്‍ നിന്ന് ഇത്തരമൊരു അപൂര്‍വ്വ നിധി ലഭിച്ചതിനെക്കുറിച്ച് ബെയ്‌ലിയും കുടുംബവംു അധികൃതരെ അറിയിച്ചിട്ടുണ്ട്. കുറഞ്ഞത് ഒരു ലക്ഷം പൗണ്ട് എങ്കിലും ഈ കുഞ്ഞന്‍ ബൈബിള്‍ മാതൃകയ്ക്ക് ലഭിക്കുമെന്ന് യോര്‍ക്ക്ഷയര്‍ മ്യൂസിയം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വളരെ ചെറിയ ബൈബിള്‍ പതിപ്പില്‍ ഒരു പുരുഷന്റേയും സ്ത്രീയുടേയും രൂപങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇത് വിശുദ്ധ ലിയോണാര്‍ഡിന്റേയും വിശുദ്ധ മാര്‍ഗരറ്റിന്റേതുമാണെന്ന കരുതുന്നു.
ദമ്പതികളുടെ കൃഷിയിടമായിരിക്കുന്ന സ്ഥലം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇംഗ്ലണ്ട് ഭരിച്ചിരുന്ന റിച്ചാര്‍ഡ് മൂന്നാമന്‍ രാജാവിന്റെ അധീനതയിലുള്ളതായിരുന്നുവെന്ന കഥ പ്രചാരത്തിലുണ്ട്. അങ്ങനെയെങ്കില്‍ 1483 മുതല്‍ 1485 വരെ ഇംഗ്ലണ്ട് ഭരിച്ചിരുന്ന അദ്ദേഹത്തിന്റേയോ, കുടുംബാംഗങ്ങളുടേയോ ആയിരിക്കാം ഈ സ്വര്‍ണ്ണ ബൈബിള്‍ എന്നും കരുതുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us