ട്രെയിന്‍ വരാനായി കാത്തിരിക്കുമ്പോള്‍ സബ്‌വേയില്‍ എങ്ങനെ സുരക്ഷിതരായിരിക്കാം? പ്ലാറ്റ്‌ഫോമിലെ തൂണില്‍ ചെയിന്‍ ഉപയോഗിച്ച് സ്വയം ലോക്ക് ചെയ്ത് യുവതി; സുരക്ഷിതത്തിന് ഇതല്ലാതെ വേറെ വഴിയില്ലെന്ന് വിശദീകരണം

New Update

publive-image

ട്രെയിന്‍ യാത്രയ്ക്കായി സബ്‌വേയില്‍ എങ്ങനെ സുരക്ഷിതരായിരിക്കാം എന്ന് വിശദീകരിക്കുന്ന വീഡിയോയുമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവതി. സബ്‌വേയില്‍ സഞ്ചരിക്കുമ്പോള്‍ എങ്ങനെ സുരക്ഷിതമായിരിക്കാം എന്ന ക്യാപ്ഷനോടെയാണ് വാന്‍ഡ വേല എന്ന യുവതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Advertisment

publive-image

സബ് വേയില്‍ കാത്തിരിക്കുന്ന സമയത്ത് പ്ലാറ്റ്‌ഫോമിലെ തൂണില്‍ സ്വയം ബന്ധനസ്ഥരാകുന്നതാണ് ഏറ്റവും സുരക്ഷിതമായ വഴിയെന്ന് വീഡിയോയില്‍ യുവതി പറയുന്നു. ട്രെയിന്‍ വരാനായി കാത്തിരിക്കുന്ന സമയത്ത് മറ്റ് അപകടങ്ങള്‍ ഒഴിവാക്കകുന്നതിനായി പ്ലാറ്റ്‌ഫോമിലെ തൂണില്‍ ബൈക്ക് ചെയിന്‍ ഉപയോഗിച്ച് സ്വയം ബന്ധനസ്ഥയാകുന്നതിന്റെ ദൃശ്യങ്ങളാണ് യുവതി പങ്കുവെച്ചിരിക്കുന്നത്.

ബൈക്ക് ചെയിന്‍ ആദ്യം സ്വന്തം ശരീരത്തില്‍ ചുറ്റിയതിനു ശേഷം അത് പ്ലാറ്റ്‌ഫോമിലെ ഒരു തൂണിനോട് ചോര്‍ത്ത് ലോക്ക് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് യുവതി പങ്കുവെച്ചത്. സബ് വേയില്‍ സുരക്ഷിതയായിരിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്ന് വാന്‍ഡ വേല പറഞ്ഞു. ഇങ്ങനെ സുരക്ഷിതയായിരിക്കുമ്പോള്‍ ആരും പാളത്തിലേക്ക് തള്ളിയിടില്ല.

ട്രെയിന്‍ വന്ന് നിന്നതിനു ശേഷം മാത്രമേ താന്‍ ലോക്ക് തുറക്കൂവെന്നും അതുവരെ താന്‍ സുരക്ഷിതയായിരിക്കുമെന്നും വാന്‍ഡ് പറഞ്ഞു. സബ് വേയിലെ കാത്തിരിപ്പ് വളരെ മോശമാണ്. ഇവിടെ ആളുകളെ ട്രെയിനിനടിയിലേക്ക് തള്ളിയിടാനാണ് ആളുകള്‍ ശ്രമിക്കുന്നത്. ഇങ്ങനെയല്ലാതെ സുരക്ഷിതരാകാന്‍ കഴിയില്ലെന്നും വാന്‍ഡ പറയുന്നു.

വാന്‍ഡയുടെ വീഡിയോ വളരെ വേഗമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. പലര്‍ക്കും ഇത് തമാശയായി തോന്നിയേക്കാം, എന്നാല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ നിങ്ങള്‍ക്കിതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുമെന്ന് ഒരാള്‍ കമന്റ് ചെയ്തു. അത്രയധികം അക്രങ്ങളാണ് സബ് വേയില്‍ നടക്കുന്നത്. തിരക്കിനിടയില്‍ ആളുകള്‍ വീണു പോകുന്നതും അതോടൊപ്പം ആക്രമിക്കപ്പെടുന്നതും പതിവാണ്.

അക്രമികള്‍ പിടിച്ചുപറി നടത്തിയതിനു ശേഷം ആളുകളെ ട്രെയിനടിയിലക്ക് തള്ളിയിടുന്ന സംഭവങ്ങള്‍ പലതവണയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് യുവതിയുടെ വീഡിയോ വൈറലാകുന്നത്. ഇതില്‍ ഒട്ടും അതിശയോക്തിയില്ലെന്നും ട്രെയിന്‍ വരുന്ന സമയത്ത് പ്ലാറ്റ്‌ഫോമിലെ തൂണില്‍ മുറുകെ പിടിച്ചാണ് നില്‍ക്കാറുള്ളതെന്നും ഒരു സ്ത്രീ കമന്റ് ചെയ്തു.

ടിക് ടോക്കില്‍ വീഡിയോ ഇതിനകം രണ്ട് ദശലക്ഷത്തിലധികമാളുകള്‍ കണ്ടു കഴിഞ്ഞു. ന്യൂയോര്‍ക്ക് നിവാസികളില്‍ പലരും അസാധാരണമായ സുരക്ഷാ ഉപദേശമായിട്ടാണ് വീഡിയോയെ കണ്ടിരിക്കുന്നത്. ടൈംസ് സ്‌ക്വയര്‍ 42-ആം സ്ട്രീറ്റ് സ്റ്റേഷനില്‍ 36 വയസ്സുള്ള ഒരു സ്ത്രീയെ ആക്രമിക്കപ്പെട്ടതും രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ അടുത്തെത്തുന്നതിനു മുന്‍പ് അക്രമി ആ സ്ത്രീയെ പാളത്തിലേക്ക് തള്ളിയിട്ടതും അടുത്തിടെയായിരുന്നു.

Advertisment