Advertisment

അയല്‍ക്കാരന്റെ ആടുമായി ലൈംഗികബന്ധം; മലേഷ്യക്കാരനായ അറുപതുകാരന് ഇരുപത് വര്‍ഷത്തെ തടവും ചാട്ടവാറടിയും വിധിച്ച് കോടതി !

New Update

publive-image

Advertisment

അയല്‍ക്കാരന്റെ ആടുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അറുപതുകാരനായ മലേഷ്യക്കാരന് ഇരുപതു വര്‍ഷത്തെ തടവു ശിക്ഷയും ചാട്ടവാറടിയും വിധിച്ച് കോടതി. തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്ന് ഏകദേശം 18 മൈല്‍ വടക്ക് പടിഞ്ഞാറ് റാവാംഗിലാണ് സംഭവം നടന്നത്. ഹസന്‍ എന്ന അറുപതുകാരനാണ് കുറ്റം ചെയ്തതായി തെളിഞ്ഞത്.

ഹസന്റെ അയല്‍ക്കാരനായ വ്യക്തിയാണ് ഇയാള്‍ക്കെതിരെ കേസ് കൊടുത്തത്. തന്റെ പെണ്ണാടിനെ ഹസന്‍ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി എന്നാണ് അയല്‍ക്കാരന്റെ പരാതി.

രാത്രിയില്‍ ആടിന്റെ അസ്വാഭാവികമായ ശബ്ദം കേട്ട് ഉടമ എഴുന്നേറ്റ് നോക്കിയപ്പോള്‍ വീടിന്റെ പിന്‍ഭാഗത്തായി ആടിനെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയെന്നും സമീപത്ത് ഹസനെ അര്‍ധനഗ്നനായി കണ്ടെന്നും അയല്‍വാസി പരാതിയില്‍ പറയുന്നു.

publive-image

ഉടന്‍ തന്നെ ഇയാള്‍ പോലീസിനെ വിളിച്ചെങ്കിലും അപ്പോഴേക്കും ഹസന്‍ സ്ഥലത്ത് നിന്ന് ഓടിപ്പോയെന്നും പരാതിയില്‍ പറയുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ചത്ത ആടിനെയാണ് കണ്ടെത്തിയത്. സംഭവസമയത്ത് പച്ച ടീഷര്‍ട്ടും ബ്രൗണ്‍ കളര്‍ പാന്റുമാണ് ധരിച്ചിരുന്നതെന്നും പരാതിക്കാരന്‍ പറഞ്ഞു. അയല്‍ക്കാരന്റെ പരാതിയില്‍ ഹസനെ പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം അറസ്റ്റിലായ ഹസന്‍ അയല്‍ക്കാരന്റെ പരാതി നിഷേധിച്ചു. താന്‍ അങ്ങനെയൊരു കൃത്യം ചെയ്തിട്ടില്ലെന്നും അയല്‍ക്കാരന്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ച പരാതിയാണെന്നുമാണ് ഹസന്റെ വാദം. വിചാരണയ്ക്ക് മുന്നോടിയായി ഹസനെ മോചിപ്പിക്കണമെന്നും അയാളുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഫ്രീ മലേഷ്യ ടുഡേയുടെ റിപ്പോര്‍ട്ട് പ്രകാരം ആടിന്റെ ജഡം പിന്നീട് ഒരു മൃഗഡോക്ടറുടെ അടുത്തേക്ക് അയച്ച് പരിശോധന നടത്തിയിരുന്നു.

Advertisment