/sathyam/media/post_attachments/FQca1dNymKqV1GGccR7S.jpg)
ബൈക്കില്‍ കാറിടിച്ച് പരുക്കേല്‍പ്പിച്ചെന്നാരോപിച്ച് ഗര്‍ഭിണിയായ യുവതിയെ ബൈക്ക് യാത്രക്കാരന്‍ വെടിവെച്ചു കൊന്നു. ഫ്‌ലോറിഡയിലെ സാറാ നിക്കോള്‍ മൊറേല്‍സ് എന്ന യുവതിയാണ് ബൈക്ക് യാത്രികന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സാറ സഞ്ചരിച്ചിരുന്ന എതിരെ വരികയായിരുന്ന ആന്‍ഡ്രൂ ഡെറിന്‍ എന്ന നാല്‍പതുകാരന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
സാറ മനപ്പൂര്‍വ്വം ബൈക്കിനെ ഇടിക്കുകയായിരുന്നുവെന്ന് ഡെറിന്‍ പോലീസിനോട് പറഞ്ഞു. ബൈക്കില്‍ നിന്ന് വീണ ഡെറിന്‍ സാറയെ തടഞ്ഞു നിര്‍ത്തുകയും പോലീസ് വന്ന ശേഷം സ്ഥലത്ത് നിന്ന് പോയാല്‍ മതിയെന്ന് അറിയിക്കുകയും ചെയ്തു. അപകടത്തില്‍ ഡെറിന് പരുക്കൊന്നും പറ്റിയിരുന്നില്ല. എന്നാല്‍ ഡെറിന്‍ പോലീസിനെ വിളിക്കുന്ന സമയത്ത് സാറ കാര്‍ മുന്നോട്ടെടുത്ത് പോവുകയായിരുന്നു.
പറഞ്ഞത് അംഗീകരിക്കാതെ സാറ പോയതോടെ ഡെറിന്‍ സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് ചില ദൃക്‌സാക്ഷികളേയും കൂട്ടി കാറിന് പിന്നാലെ സാറയുടെ വീട്ടിലേക്ക് ചെന്നു. വീടിന് പുറത്ത് നിന്ന് പോലീസിനെ വിളിച്ച് ഡെറിന്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ സാറ വീടിനകത്ത് നിന്ന് തോക്കുമായി പുറത്തേക്ക് വരികയും ഡെറിനേയും മറ്റുള്ളവരേയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെ പ്രകോപിതനായ ഡെറിന്‍ നിയമപരമായി ലൈസന്‍സോടെ കയ്യില്‍ കരുതിയിരുന്ന തോക്കെടുത്ത് സാറയെ വെടിവെക്കുകയായിരുന്നു. കൊല്ലപ്പെട്ട യുവതി ഗര്‍ഭിണിയായിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരുമായി ഡെറിന്‍ സഹകരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us