ഒമിക്രോണിനെ തുടച്ചുനീക്കാൻ ലോക രാഷ്ട്രങ്ങൾ ഒന്നിക്കണം: ആഫ്രിക്ക ഗ്ലോബൽ റിഫോമേഴ്സ് ഉച്ചകോടി

New Update

publive-image

ഹെയ്ത്തി: കോവിഡ് വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ എല്ലാവരും കരുതിയിരിക്കണമെന്നും ഒമിക്രോണിനെ തുടച്ചുനീക്കാൻ ലോക രാഷ്ട്രങ്ങൾ ഒന്നിക്കണമെന്നും ആഫ്രിക്ക ഗ്ലോബൽ റിഫോമോഴ്സ് ഫൗണ്ടേഷൻ (എ.ജി.ആർ.എഫ്) ആഗോള ഉച്ചകോടി. എ.ജി.ആർ.എഫ് പ്രസിഡൻ്റ് ഗോഡ്സൺ ഉവ്വാഡേയിൽ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന സമിതി ലക്ഷ്യങ്ങളുടെ അംബാസിഡർ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുള (ഇന്ത്യ) ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഒമിക്രോണിൻ്റെ വ്യാപനശേഷി ഗൗരവമായി കാണണമെന്നും മുൻകരുതലുകളും ബോധവത്ക്കരണവും ആണ് അടിയന്തിര ആവശ്യമെന്ന് അദ്ദേഹം പ്രസ്താവിച്ചു.രാഷ്ട്ര പുരോഗതിക്ക് സന്നദ്ധ സംഘടനകളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അംബാസിഡർ ഡോ.ജോസഫ് ലെജൻറ് (നൈജീരിയ) മുഖ്യ സന്ദേശം നല്കി. മഹാമാരികൾക്കു പുറമേ ദാരിദ്രമാണ് ലോകം നേരിടുന്ന മറ്റൊരു വെല്ലുവിളിയെന്ന് അദ്ദേഹം പ്രസ്താവിച്ചു.പ്രൊഫ മുഹമ്മദ് ജി കക്കാഫി (ഈജിപ്റ്റ്), പ്രൊഫ.പൗലോ മൂൺ ( കോസ്റ്റാ റിക്കോ - നോർത്ത് അമേരിക്ക), ഇൻ്റർനാഷണൽ യൂത്ത് ഡവലപ്മെൻ്റ് കൗൺസിൽ ഏഷ്യ ഡയക്ടർ ഡോ.മാഡസ്വാമി, അംബാസിഡർ ഫെറ ഡോളൻസ് (അമേരിക്ക), മിസ് വേൾഡ് യുണൈറ്റഡ് നേഷൻസ് അംബാസിഡർ ഷെട്ടി അകിംദാ (ആസ്ട്രേലിയ)എന്നിവർ പ്രസംഗിച്ചു.

Advertisment