ജർമ്മനിയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം ! വാക്സിനേഷൻ പ്രോഗ്രാം കൂടുതൽ വ്യാപിപ്പിക്കാൻ അടിയന്തര നടപടി

New Update

publive-image

ജർമ്മൻ സർക്കാർ അവിടുത്തെ ആശുപത്രികൾക്ക് കൂടുതൽ സജ്ജമായിരിക്കാനുള്ള നിർദ്ദേശം ഇന്ന് നൽകിയിരിക്കുന്നു. ക്രിസ്തുമസ് സമയമാകുമ്പോഴേക്കും 6000 ഐസിയു യൂണിറ്റുകൾ ആവശ്യാമായേക്കാം. ഇത് കഴിഞ്ഞ ശൈത്യകാലത്തെ വ്യാപനത്തെക്കാൾ (5745) അധികമാണ്.

Advertisment

ഒരാഴ്ച മുൻപ് കേവലം 302 കോവിഡ് കേസുകളാണ് ജർമ്മനിയിൽ റിപ്പോർട്ട് ചെയ്തതെങ്കിൽ ഇന്നലെ ബുധനാഴ്ച 67,186 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ 446 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇത് ഇക്കൊല്ലം ഫെബ്രുവരി 18 നുശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ മരണനിരക്കാണ്. ജർമ്മനിയിൽ ഇതുവരെയുള്ള കോവിഡ് മരണം ഒരു ലക്ഷം കവിഞ്ഞു (101,790).

വാക്സിനേഷൻ പ്രോഗ്രാം കൂടുതൽ വ്യാപിപ്പിക്കാൻ ജർമ്മൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളുകയാണ്. ജർമ്മനിയിൽ സൗത്ത് ആഫ്രിക്കയിൽ നിന്നുവന്ന മൂന്നുപേർക്കും അവരുടെ ഒരു കുടുംബാംഗത്തിനും ഒമൈക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരെല്ലാം രണ്ടു വാക്സിനും സ്വീകരിച്ചവരുമാണ്.

Advertisment