Advertisment

ഒറിഗോണിന്റെ കിഴക്കന്‍ മേഖലയില്‍ വിഷം അകത്ത് ചെന്ന് ചത്ത നിലയില്‍ ചെന്നായക്കൂട്ടത്തെ കണ്ടെത്തി; പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2,600 ഡോളര്‍ ക്യാഷ് റിവാര്‍ഡ് വാഗ്ദാനം ചെയ്ത് പോലീസ്

New Update

publive-image

Advertisment

ഒറിഗോണിന്റെ കിഴക്കന്‍ മേഖലയില്‍ ചെന്നായ്ക്കളെ വിഷം അകത്ത് ചെന്ന് ചത്ത നിലയില്‍ കാണപ്പെട്ടു. എട്ട് ചെന്നായ്ക്കളാണ് കൊല്ലപ്പെട്ടത്. ആരോ മനപ്പൂര്‍വ്വം ചെന്നായ്ക്കള്‍ക്ക് വിഷം നല്‍കി കൊന്നതാണെന്ന് പോലീസിന്റെ നിഗമനം. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

''എന്റെ അറിവില്‍, ഒറിഗോണില്‍ ഇതാദ്യമായാണ് ചെന്നായ്ക്കളെ വിഷം നല്‍കി കൊല്ലുന്നതെന്ന് സേലത്തിലെ ഒഎസ്പിയുടെ ക്യാപ്റ്റന്‍ സ്റ്റെഫാനി ബിഗ്മാന്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇതുവരെ ആരെയും കണ്ടെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് പ്രതികളെ പിടികൂടാന്‍ പോലീസും ഒറിഗോണ്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഷ് & വൈല്‍ഡും പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്.

ചെന്നായ്ക്കളെ വിഷം നല്‍കി കൊന്നവരെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 2,600 ഡോളര്‍ ക്യാഷ് റിവാര്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 170 ഓളം ചെന്നായ്ക്കള്‍ മാത്രമാണ് സംസ്ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്നത്.

ഇതിനു മുന്‍പ് ഫെബ്രുവരിയില്‍, ഒറിഗോണ്‍ സ്റ്റേറ്റ് പോലീസ് ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിവിഷന്‍ ട്രൂപ്പര്‍മാര്‍ മൗണ്ട് ഹാരിസിന്റെ തെക്കുകിഴക്ക് പ്രദേശത്ത് ചെന്നായ്ക്കളെ കൂട്ടമായി ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. പരിശോധനയില്‍ വിഷം അകത്ത് ചെന്നാണ് ചെന്നായ്ക്കള്‍ ചത്തതെന്ന് വ്യക്തമായിരുന്നു.

Advertisment