Advertisment

കാലിഫോര്‍ണിയയില്‍ ഹൈക്കിംഗ് ട്രയല്‍ നടത്തിയ ദമ്പതികളേയും ഒരു വയസ്സുള്ള കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തി; കടുത്ത ചൂട് താങ്ങാനാകാതെ നിര്‍ജ്ജലീകരണം ബാധിച്ചാണ് മരണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

New Update

publive-image

Advertisment

വടക്കന്‍ കാലിഫോര്‍ണിയയില്‍ ഹൈക്കിംഗ് ട്രയല്‍ നടത്തിയ ദമ്പതികളേയും ഒരു വയസ്സുള്ള കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തി. വടുത്ത വേനലിനെത്തുടര്‍ന്ന് ചൂട് 109 ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യത്തില്‍ ഹൈപ്പര്‍തേര്‍മിയയും നിര്‍ജ്ജലീകരണവും ബാധിച്ചാണ് ദമ്പതികളും കുഞ്ഞും മരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

publive-image

ബ്രിട്ടീഷ് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ജോനാഥന്‍ ഗെറിഷ് (45), ഭാര്യ എല്ലെന്‍ ചുങ് (31), അവരുടെ മകള്‍ മിജു എന്നിവരാണ് കടുത്ത ചൂടിനെത്തുടര്‍ന്ന് നിര്‍ജ്ജലീകരണം ബാധിച്ച് മരണപ്പെട്ടത്. സിയറ നാഷണല്‍ ഫോറസ്റ്റ് ഭാഗത്താണ് കുടുംഹം ഹൈക്കിംഗ് ട്രയല്‍ നടത്തിയത്. ഇവരോടൊപ്പം എട്ട് വയസ്സുള്ള ഇവരുടെ വളര്‍ത്തു നായ ഓസ്‌ട്രേലിയന്‍ ഷെപ്പേര്‍ഡായ ഓസ്‌കിയും മരണപ്പെട്ടിരുന്നു.

കൊലപാതകം, മിന്നലാക്രമണം, വിഷം, നിയമവിരുദ്ധ മയക്കുമരുന്ന്, ആത്മഹത്യ എന്നിവ ഉള്‍പ്പെടെ, അന്വേഷണത്തിനിടയില്‍ അവരുടെ മരണത്തിന് കാരണമായ മറ്റ് പല ഘടകങ്ങളും ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞു. ക്രൂരമായ താപനിലയില്‍ മരിക്കുന്നതിന് മുമ്പ് ദമ്പതികള്‍ മിജുവിന് വൈദ്യസഹായം തേടുകയായിരുന്നുവെന്ന് അന്വേഷകര്‍ ഇപ്പോള്‍ വിശ്വസിക്കുന്നു. ഇത് ഉറപ്പിക്കുന്ന കണ്ടെത്തലാണ് രക്ഷാപ്രവര്‍ത്തകരിലൊരാള്‍ നടത്തിയത്.

രക്ഷാപ്രവര്‍ത്തകരിലൊരാളായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കയച്ച ഇമെയിലില്‍ കടുത്ത ചൂടിനെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ ആദ്യം അനുഭവപ്പെട്ടത് കുഞ്ഞിനാകാമെന്നും കുഞ്ഞ് അവശ നിലയിലായതോടെ ദമ്പതികള്‍ പരിഭ്രമത്തിലായിട്ടുണ്ടാകാം എന്നും പറയുന്നു. കുഞ്ഞിനെ രക്ഷിക്കാനുള്ള വെപ്രാളത്തില്‍ ദമ്പതികള്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയും അവര്‍ക്കത് ലഭിക്കാതെ വരികയും ചെയ്തിരിക്കാം.

കുഞ്ഞിനെ ചൂടില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിര്‍ജ്ജലീകരണം ദമ്പതികളേയും അവശരാക്കിയിട്ടുണ്ടാകാം എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ചൂട് കൂടിയ സാഹര്യത്തില്‍ കാല്‍നട യാത്രക്കാരില്‍ മുതിര്‍ന്നവര്‍ 160 ഔണ്‍സ് വെള്ളവും കുഞ്ഞിനും നായയ്ക്കും 16 ഔണ്‍സ് വെള്ളവും കൊണ്ടുവരണമെന്ന് യുഎസ് ഫോറസ്റ്റ് സര്‍വീസ് വോളന്റിയറുടെ ശുപാര്‍ശ ഉണ്ടായിരുന്നിട്ടും ദമ്പതികള്‍ 85 ഔണ്‍സ് വെള്ളം മാത്രമാണ് കരുതിയിരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ആഗസ്റ്റ് 17 ന് സാവേജ് ലുണ്ടി ട്രയലിന്റെ ട്രെയല്‍ഹെഡില്‍ നിന്ന് 1.6 മൈല്‍ അകലെയാണ് ട്രെക്കിംഗ് ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 'ജൊനാഥന്‍, എലന്‍, മിജു, തീര്‍ച്ചയായും ഇവരുടെ മനോഹരമായ ജീവിതം ഞങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കും. ഞങ്ങളിവരെ ഒരിക്കലും മറക്കില്ല, നാം എവിടെ പോയാലും അവര്‍ നമ്മോടൊപ്പം ഉണ്ടായിരിക്കും' ഇരുവരുടേയും കുടുംബാംഗങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Advertisment