/sathyam/media/post_attachments/y86tm2999BvoD5S4LHka.jpg)
മിഷിഗണ്‍ ഹൈസ്‌കൂള്‍ വെടിവെപ്പ് കേസിലെ പ്രതി പതിനഞ്ചുകാരനായ ഏഥന്‍ ക്രംബ്ലിയുടെ മാതാപിതാക്കളെ പിടികൂടാന്‍ സഹായിച്ച വ്യക്തിക്ക് 20,000 ഡോളര്‍ വരെ പ്രതിഫലം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. തങ്ങള്‍ക്കെതിരേയും പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഏഥന്‍ ക്രംബിയുടെ മാതാപിതാക്കളായ ജെന്നിഫറും ജെയിംസ് ക്രംബ്ലിയും വീട് വിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
സ്‌കൂളില്‍ നിന്ന് കുട്ടിയുടെ പെരുമാറ്റ വൈകല്യത്തെക്കുറിച്ച് വിളിച്ചു പറഞ്ഞിട്ും ആവശ്യമായ നടപടി സ്വീകരിക്കാതിരുന്നതിനും തോക്ക് വാങ്ങി നല്‍കിയതിനുമാണ് മാതാപിതാക്കള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. ഇരുവരും ഒളിവില്‍ പോയതോടെ പോലീസ് ഇവര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസില്‍ അറിയിക്കണമെന്നും പ്രതിഫലം നല്‍കുമെന്നും പോലീസ് വാഗ്ദാനം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് തന്റെ കെട്ടിടത്തിന് എതിര്‍വശത്തായി ഇരുവരേയും കണ്ടതായി ഒരാള്‍ പോലീസിനെ വിളിച്ചറിയിച്ചത്. ഈ ഫോണ്‍ സന്ദേശം നല്‍കിയ അജ്ഞാതനായ വ്യക്തിക്ക് 20,000 ഡോളര്‍ വരെ പ്രതിഫലം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ജെയിംസും ജെന്നിഫര്‍ ക്രംബ്ലിയും ഒളിവില്‍ പോയതോടെ ഇവരില്‍ ആരെയെങ്കിലും കണ്ടെത്തുന്നവര്‍ക്ക് പതിനായിരം ഡോളര്‍ നല്‍കുമെന്നാണ് പോലീസ് പ്രഖ്യാപിച്ചിരുന്നത്. രണ്ടു പേരെക്കുറിച്ചും വിവരംനല്‍കിയതിനാല്‍ ഫോണ്‍ വിളിച്ചയാള്‍ക്ക് 20,000 ഡോളര്‍ പ്രതിഫലം ലഭിക്കുമെന്ന് ഡിട്രോയിറ്റ് പോലീസ് മേധാവി ജെയിംസ് വൈറ്റ് ഞായറാഴ്ച ഡെട്രോയിറ്റ് ഫ്രീ പ്രസ്സിനോട് പറഞ്ഞു. .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us