ഓസ്ട്രേലിയൻ സ്വദേശി നെവില്ലി ഷാർപ്പ് ഏറ്റവും ഉച്ചത്തിൽ ഏമ്പക്കം വിട്ട പുരുഷൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടി. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
നെവില്ലിയുടെ ഏമ്പക്കത്തിന്റെ ശബ്ദം 112.4 ഡെസിബെൽസ് രേഖപ്പെടുത്തി. പോൾ ഹുന്നിന്‍റേത് 109.9 ഡെസിബെൽസ് ആയിരുന്നു. 12 വർഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടിഷുകാരൻ പോള്‍ ഹുൻ കുറിച്ച റെക്കോർഡാണ് നെവില്ലി ഇപ്പോള്‍ തകർത്തത്.
ലോക റെക്കോർഡ് സ്വന്തമാക്കണം എന്ന ആഗ്രഹമാണ് ഇത്തരമൊരു ശ്രമം നടത്താനുള്ള ആദ്യ കാരണമെന്നും 10 വർഷമായി ഒരു ഇംഗ്ലിഷുകാരന്റെ പേരിലാണ് ഈ റെക്കോർഡ് എന്നതാണ് രണ്ടാമത്തെ കാരണമെന്നും നെവല്ലി പറയുന്നു. ആറാം വയസ്സിൽ സഹോദരിയിൽ നിന്നുമാണ് ആവശ്യാനുസരണം ഏമ്പക്കം വിടാൻ പഠിച്ചത്. 10 വർഷമായി ഭാര്യ നല്‍കിയ പരിശീലനവും പ്രോത്സാഹനവും കരുത്തായെന്നും നെവല്ലി പറയുന്നു.
NEW: The record for the loudest burp has been beaten for the first time in over 10 years 🌝 pic.twitter.com/b9rqVBog7T
— Guinness World Records (@GWR) November 30, 2021