New Update
/sathyam/media/post_attachments/lAFTzzdSCpe2taOrYBZ2.jpg)
യു.എ.ഇയില്‍ പ്രവര്‍ത്തിദിവസങ്ങളില്‍ മാറ്റം വരുത്തി. ആഴ്ചയില്‍ ഇനി നാലര ദിവസം മാത്രമാണ് പ്രവര്‍ത്തിദിവസം. ആഴ്ചയിൽ നാലര ദിവസം മാത്രം പ്രവർത്തിദിവസമാക്കിയുള്ള പ്രഖ്യാപനം ചൊവ്വാഴ്ച പുറത്തുവിട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മുതലായിരിക്കും ഇനിമുതൽ രാജ്യത്ത് വാരാന്ത്യം ആരംഭിക്കുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായർ ദിവസങ്ങളും ഇനിമുതൽ യു.എ.ഇയിൽ അവധി ദിവസങ്ങളായിരിക്കും.
Advertisment
ഫെഡറൽ ഗവൺമെന്റിന്റെ എല്ലാ ഡിപ്പാർട്ട്മെന്റുകളും 2022 ജനുവരി മുതൽ പുതിയ വാരാന്ത്യരീതിയിലേയ്ക്ക് മാറും. ലോകരാജ്യങ്ങളുടെ ശരാശരി പ്രവർത്തിദിവസം അഞ്ച് ആണ്. ഈ സാഹചര്യത്തിൽ ലോകശരാശരിയേക്കാൾ കുറഞ്ഞ ദേശീയ പ്രവർത്തിദിവസം നടപ്പിൽ വരുത്തുന്ന ആദ്യ രാജ്യമായി യു.എ.ഇ മാറിയിരിക്കുകയാണ്.
തിങ്കളാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് അവസാനിക്കുന്ന രീതിയിലായിരിക്കും അടുത്തമാസം മുതൽ യു.എ.ഇയിലെ പ്രവർത്തിദിവസങ്ങൾ. ദിവസേന എട്ടര മണിക്കൂറാണ് സർക്കാർ സർവീസിലെ ജീവനക്കാരുടെ പ്രവർത്തി സമയം. രാവിലെ 7:30ന് ആരംഭിച്ച് വൈകീട്ട് 3:30ന് അവസാനിക്കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ചകളിൽ ഇനിമുതൽ 4:30 മണിക്കൂറായിരിക്കും പ്രവർത്തിസമയം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us