ബ്രിട്ടനിൽ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നു; 1898 പേർ രോഗബാധിതർ, മാസ്ക്കും ബൂസ്റ്റർ വാക്സിനും അനിവാര്യമായി പ്രഖ്യാപിച്ച് സർക്കാർ

New Update

publive-image

ബ്രിട്ടനിൽ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നു. ഇതുവരെ അവിടെ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ ബാധിതർ 1898 പേർ. ഒമിക്രോൺ ബാധിതർ ആശുപത്രികളിൽ എത്താൻ തുടങ്ങിയിരിക്കുന്നു. ഒമിക്രോൺ ബാധിച്ച് ഇതുവരെ ആരും മരിച്ചതായി റിപ്പോർട്ടില്ല . മാസ്ക്കും ബൂസ്റ്റർ വാക്സിനും അനിവാര്യമായി പ്രഖ്യാപിച്ച് സർക്കാർ.

Advertisment

നാളെ ( തിങ്കളാഴ്ച) മുതൽ 30 കഴിഞ്ഞ എല്ലാവർക്കും ബൂസ്റ്റർ ഡോസ് ബുക്കിങ്. രണ്ടാമത്തെ ഡോസ് കഴിഞ്ഞു മൂന്നു മാസം തികഞ്ഞാൽ ബൂസ്റ്റർ ഡോസ് എടുക്കാം . ഒമിക്രോൺ തടയാൻ രണ്ടു ഡോസ് വാക്സിൻ മാത്രം പോരാ ബൂസ്റ്റർ ഡോസ് അനിവാര്യമെന്ന് ബ്രിട്ടീഷ് സർക്കാർ . ബൂസ്റ്റർ ഡോസും കടുത്ത നിയന്ത്രണങ്ങളും കൃത്യമായി പാലിച്ചില്ലെങ്കിൽ ഒമിക്രോൺ തരംഗം ആസന്നമാണെന്ന് 'ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീസ് ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ' വിദഗ്ദ്ധർ ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ആളുകളോട് വീട്ടിലിരുന്ന് ഓൺലൈനായി വർക്ക് ചെയ്യാൻ സർക്കാർ ഇന്ന് നിർദ്ദേശം നൽകി. ജനുവരിയിൽ സ്‌കൂൾ തുറക്കുന്നത് ഒമിക്രോൺ പൂർണ്ണ നിയന്ത്രണത്തിലായി എന്ന ഉറപ്പിനുശേഷം മാത്രം..

Advertisment