കേരളാ പ്രവാസി കോൺഗ്രസ് (എം) സ്വിറ്റ്സർലണ്ടിന്റെ പ്രസിഡൻറായി ജെയിംസ് തെക്കേമുറിയെ തെരെഞ്ഞെടുത്തു

New Update

publive-image

സൂറിച്ച്: കേരളാ പ്രവാസി കോൺഗ്രസ് (എം) സ്വിറ്റ്സർലണ്ടിന്റെ പ്രസിഡൻറായി ജെയിംസ് തെക്കേമുറി തെരെഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജെയിംസ് കേരള യൂത്ത് ഫ്രണ്ടിന്റെ സാംസ്ഥന ജനറൽസെക്രട്ടറിയായിരുന്നു.

Advertisment

publive-image

സ്വിറ്റ്സർലണ്ടിലെ സൂറിച്ചിൽ വെച്ച് നടന്ന യോഗം പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഓൺലൈനിൽ ഉൽഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡൻറുമാരായി അഡ്വ. ജോജോ വിച്ചിട്ട്, തോമസ് നാഗരൂർ, ജിനു കെളങ്ങര എന്നിവരെയും ജനറൽ സെക്രട്ടറിയായി പയസ്സ് പാലാത്രക്കടവിലിനെയും ജോയിൻറ് സെക്രട്ടറിമാരായി ജെസ്‌വിൻ പുതുമന, ആൽബി ഇരുവേലിക്കുന്നേൽ, ബോബൻ പള്ളിവാതുക്കൽ എന്നിവരെയും ട്രഷർ ആയി ജോസ് പെരുംപള്ളിയെയും എക്സികുട്ടീവ് കമ്മറ്റിയംഗങ്ങളായി ജിജി മാധവത്ത്, ടോണി ഐക്കരേട്ട്, ജിജി പാലത്താനം, ടോം കൂട്ടിയാനിയിൽ, ജോണി കാശാംകാട്ടിൽ, ജോസ് പുതിയിടം, മാത്യു ആവിമൂട്ടിൽ എന്നിവരെയും തെരെഞ്ഞെടുത്തു.

Advertisment