ഗ്രെയ്റ്റർ വാഷിംഗ്‌ടൺ സിറോ മലബാർ പള്ളിയുടെ ഇടവകദിനത്തിൽ ശ്രദ്ധേയമായി 'ദൈ വിൽ ബി ഡൺ' എന്ന നാടകം 

author-image
ജൂലി
New Update

publive-image

വാഷിംഗ്ടണ്‍: ഗ്രെയ്റ്റർ വാഷിംഗ്‌ടൺ നിത്യസഹായ മാതാ സിറോ മലബാർ പള്ളിയുടെ ഇടവകദിനത്തിൽ ഇടവകാംഗങ്ങൾ ജെയിംസ് മണ്ഡപത്തിലിന്റെ നേതൃത്വത്തിൽ നടത്തിയ 'ദൈ വിൽ ബി ഡൺ' എന്ന നൃത്ത സംഗീത നാടകം ശ്രദ്ധേയമായി.

Advertisment

യൂദാസ് മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത ബൈബിളിലെ പ്രസക്ത ഭാഗത്തെ ആസ്പദമാക്കി ജെയിംസ് മണ്ഡപത്തിൽ രചനയും സംഭാഷണവും സംവിധാനവും നിർവഹിച്ച നൃത്ത സംഗീത നാടകം അഭിനയ മികവുകൊണ്ടും സംവിധാന മികവുകൊണ്ടും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

publive-image

കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് ഗ്രെയ്റ്റർ വാഷിംഗ്‌ടൺ അംഗങ്ങളുടെ ആവശ്യപ്രകാരം അവരുടെ 'ജിംഗിൽ ബെൽ' എന്ന ക്രിസ്തുമസ് പ്രോഗ്രാമിൽ വീണ്ടും ഈ നാടകം അവതരിപ്പിച്ചു ഏവരുടെയും കൈയ്യടി നേടി.

publive-image

ജോബി സെബാസ്റ്റ്യൻ യൂദാസായി വേഷമിട്ടു. കൂടാതെ പേൾ ജോബി, ദീപു ജോസ്, ജെൻസൺ ജോസ്, നോബിൾ ജോസഫ്, ജിത്തു ജോസ്, മനോജ് മാത്യു, മരിയറ്റ്‌ മാത്യു, ബിജേഷ് തോമസ്, ജസ്റ്റിൻ ജോസ്, റോബി ജോർജ്ജ്, ദേവ് ജോസ്, ധന്യ ജോസ് , സെറിന്‍ പാലത്തിങ്കൽ, ആബിഗെയ്ൽ നെറ്റിക്കാടൻ, റിയ റോയ്, വനേസ്സ ജിജോ, കാരൻ ബോബി, റോണാ റോയ്, ഇസബെൽ റെജി, ജോസഫ് ജെഫി, ജിയന്ന നെറ്റിക്കാടൻ, കെൻ ജോബി എന്നിവർ അഭിനയിച്ചു.

ജെൻസൺ, ബിജേഷ് എന്നിവർ സാങ്കേതിക സംവിധാനവും, ദീപു, സുനിത എന്നിവർ നാടക രചനയിലും സഹായിച്ചു. റിനോഷ്, വിഷ്ണു, സജി, എന്നിവർ ശബ്ദവം വെളിച്ചവും നിയന്ത്രിച്ചു.

publive-image

Advertisment