പുതുവർഷാഘോഷം; ഫ്രാൻസിൽ ഇത്തവണ കത്തിയെരിഞ്ഞത് 874 കാറുകൾ

New Update

publive-image

ഫ്രാൻസിൽ പുതുവർഷാഘോഷത്തിന്റെ ഭാഗമായി കാറുകൾ കത്തിക്കുന്നത് ഒരു ട്രെൻഡായി മാറിയിരിക്കുന്നു. 2005 ലെ ലഹളയ്ക്ക് ശേഷമാണ് കാറുകൾ കത്തിക്കുന്ന ഒരു രീതിക്ക് അവിടെ തുടക്കമാകുന്നത്. അന്ന് 8810 കാറുകളാണ് അഗ്നിക്കിരയായത്.

Advertisment

പുതുവർഷത്തിന്റെ തലേന്ന് രാത്രിയിലാണ് കാറുകൾ കത്തിക്കുന്നത്. ഇത്തവണ ഒമിക്രോൺ വ്യാപനം മൂലം പോലീസ് വലിയ മുൻകരുതൽ സ്വീകരിച്ചിരുന്നതിനാലാണ് അഗ്നിക്കിരയായ കാറുകളുടെ എണ്ണത്തിൽ കുറവുവന്നത്. 2019 ൽ 1316 കാറുകളാണ് കത്തിയമർന്നത്.

publive-image

2020 ൽ ശക്തമായ ലോക്ക്ഡൗൺ മൂലം എത്ര കാറുകൾ കത്തിച്ചുവെന്ന കണക്ക് ഇനിയും വ്യക്തമായി അറിഞ്ഞിട്ടില്ല. പുതുവർഷത്തലേന്ന് കാറുകൾ കത്തിച്ചുകളയുന്ന ഒരു രീതി ലോകത്ത് പല രാജ്യങ്ങളിലും നിലവിലുണ്ട്. ഇതിൽ വലിയ ആനന്ദം കണ്ടെത്തുന്ന ഒരു വിഭാഗം ആളുകളുണ്ട്. പോലീസ് എത്ര ശുഷ്ക്കാന്തി കാട്ടിയാലും വലിയ പ്രയോജനമൊന്നും ഇതുവരെ ഇക്കാര്യത്തിലുണ്ടായിട്ടില്ല.

കേടായതും,അപകടത്തിൽപ്പെടുന്നതും ഇൻഷുറൻസ് തടസ്സങ്ങളുള്ളതുമായ കാറുകളാണ് കൂടുതലും ഇത്തരത്തിൽ കത്തിക്കപ്പെടുന്നത്. എന്നാൽ ഇത് ഒരു രസകരമായ കൃത്യമായി നടപ്പാക്കുന്നവരും ഇൻഷുറൻസ് കമ്പനികളെ കബളിപ്പിക്കാൻ വേണ്ടി ചെയ്യുന്നവരും കുറവല്ല.

Advertisment