മക്കയിൽ സംസം ജലവിതരണത്തിന് യന്ത്രമനുഷ്യൻ; 10 മിനുട്ടിനുള്ളിൽ വിതരണം ചെയ്യുന്നത് 30 ബോട്ടിലുകൾ

author-image
ടെക് ഡസ്ക്
New Update

publive-image

റിയാദ്: മക്കയിൽ സംസം ജലവിതരണത്തിന് യന്ത്രമനുഷ്യൻ. 10 മിനുട്ടിനുള്ളിൽ 30 ബോട്ടിലുകൾ വിതരണം ചെയ്യാൻ കഴിയുന്ന യന്ത്രമനുഷ്യനെയാണ് സംസം വിതരണത്തിനായി സജ്ജമാക്കിയിട്ടുള്ളത്. എട്ടു മണിക്കൂർ നേരത്തേക്ക് ഈ യന്ത്രമനുഷ്യൻ പ്രവർത്തിക്കും.

Advertisment

20 സെക്കൻഡിനുള്ളിൽ ഒരു കുപ്പി സംസം വെള്ളം ആവശ്യക്കാരന് നൽകുമെന്നതാണ് യന്ത്രമനുഷ്യന്റെ പ്രത്യേകത. പള്ളിയുടെ മുഴുവൻ ഭാഗങ്ങളിലും ഇത്തരത്തിലുള്ള റോബോട്ടുകളെ സജ്ജീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

എല്ലാ ദിവസവും ലബോറട്ടറികളിൽ പരിശോധിച്ച് സംസം വെള്ളത്തിന്റെ സുരക്ഷയും നിലവാരവും ഉറപ്പുവരുത്തുന്നതായി അധികൃതർ വ്യക്തമാക്കി.

Advertisment