/sathyam/media/post_attachments/ef5GtIlqGH10xWcnT9R6.jpeg)
ബീജ ദാതാവ് ചതിച്ചതിനെത്തുടര്‍ന്ന് പ്രസവിച്ച കുഞ്ഞിനെ ദത്ത് നല്‍കാന്‍ തീരുമാനിച്ച് യുവതി. മുപ്പതുകാരിയായ ജാപ്പനീസ് യുവതിയാണ് തന്റെ രണ്ടാമത്തെ കുഞ്ഞിനെ ദത്ത് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു കുഞ്ഞിനെ വേണമെന്ന ആഗ്രഹത്തെത്തുടര്‍ന്ന് യുവതി അടുത്തിടെ പരിചയപ്പെട്ട ഒരു യുവാവില്‍ നിന്ന് ഗര്‍ഭം ധരിച്ചിരുന്നു.
നല്ല വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയുമുണ്ടെന്നും അവിവാഹിതനാണെന്നും ധരിപ്പിച്ചാണ് യുവാവ് യുവതിയുമായി അടുത്തത്. പിന്നീട് ഗര്‍ഭം ധരിക്കുക എന്ന ലക്ഷ്യത്തോടെ യുവതി ഈ യുവാവുമായി പത്ത് തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019ല്‍ യുവതി ഗര്‍ഭിണിയായി. എന്നാല്‍ ഗര്‍ഭിണിയായതിന് തൊട്ടുപിന്നാലെ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് യുവതി മനസ്സിലാക്കി.
യുവാവ് വിവാഹിതനായ ചൈനക്കാരനാണെന്നും ഇയാള്‍ക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസമില്ലെന്നും യുവതി തിരിച്ചറിഞ്ഞു. ഇതോടെ ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റതത്തിന് യുവതി കേസ് കൊടുത്തു. 2.86 മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടാണ് കേസ് നല്‍കിയിരിക്കുന്നത്. അതേസമയം യുവതിക്ക് നിലവില്‍ മറ്റൊരു ഭര്‍ത്താവും അതിലൊരു കുട്ടിയുമുണ്ട്.
രണ്ടാമതൊരു കുട്ടിക്ക് തയ്യാറെടുക്കവെ ഭര്‍ത്താവിന് അസുഖമാണെന്ന് തിരിച്ചറിയുകയും അദ്ദേഹത്തില്‍ നിന്ന് ഗര്‍ഭധാരണം നടക്കില്ലെന്നും തിരിച്ചറിഞ്ഞു. ഇതേത്തുടര്‍ന്നാണ് മറ്റൊരു പങ്കാളിയെ തേടിയത്. സോഷ്യല്‍മീഡിയയില്‍ ഇക്കാര്യം വ്യക്തമാക്കി നല്‍കിയ പോസ്റ്റ് കണ്ടാണ് ചൈനക്കാരനായ യുവാവ് ഇവരെ സമീപിച്ചത്. കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കേണ്ടയാള്‍ ചതിച്ചെന്ന് വ്യക്തമായതോടെയാണ് യുവതി കുട്ടിയെ ദത്ത് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us