Advertisment

ബ്രിസ്ബനിൽ മലങ്കര ഓർത്തോഡോക്സ് സഭയുടെ ദേവാലയത്തിന് തറക്കല്ലിട്ടു

New Update

publive-image

Advertisment

ബ്രിസ്ബൻ: ഓസ്ടേലിയായിലെ ബ്രിസ്ബൻ കേന്ദ്രീകരിച്ച് 2008-ൽ രൂപീകരിച്ച സെൻ്റ് ജോർജ് ഇൻഡ്യൻ ഓർത്തോഡോക്സ് ഇടവക തങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരമായ ദേവാലയത്തിന് ഇന്ന് തറക്കല്ലിട്ടു. 2019-ൽ പള്ളിയുടെ കെട്ടിട നിർമ്മാണത്തിനായി മക്കെൻസി എന്ന സ്ഥലത്ത് വാങ്ങിയ, 7.5 ഏക്കർ സ്ഥലത്താണ് പള്ളി വികാരി റവ. ഫാ. ജാക്സ് ജേക്കബിന് മുഖ്യ കാർമ്മികത്വത്തിൽ തറക്കല്ലിട്ടത്. മുറൂക്ക സെൻ്റ് ബ്രണ്ടൻസ് കത്തോലിക്ക പള്ളി വികാരി-ഫാ. ഡാൻ റെഡ് ഹെഡ്, ആർക്കിടെക്ട്- പീറ്റർ ബോയ്സ്, കെട്ടിട നിർമ്മാതാവ് - വസിലീസ്, ഇടവക ട്രസ്റ്റിമാരായ എബി ജേക്കബ്, ജിതിൻ ജയിംസ്, സെക്രട്ടറി അജോ ജോൺ എന്നിവർക്കൊപ്പം ബ്രിസ്ബനിലെ നാനാ വിഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ ഈ മഹനീയ ചടങ്ങിൽ പങ്കാളികളായി.

publive-image

കോവിഡ് പ്രതിസന്ധികൾ മൂലം, ഇടവക മെത്രാപ്പോലീത്ത, അഭി. യൂഹാനോൻ മോർ ദിയസ്കോറോസ് തിരുമനസ്സ് ജനുവരി 22ാം തീയതി ശനിയാഴ്ച വൈകിട്ട് 5.30 ന് ഓൺലൈൻ മുഖേന ഈ ദിവ്യ ചടങ്ങിനെ അനുഗ്രഹിച്ചു അഭിസംബോധന ചെയ്യുകയുണ്ടായി. ഈ അനുഗ്രഹീത വേളയെ ധന്യമാക്കിയ ഏവർക്കും പള്ളി നിർമ്മാണ കമ്മിറ്റി കൺവീനർ, ജിതിൻ തോമസ് നന്ദി പ്രകാശിപ്പിച്ചു.

Advertisment