Advertisment

ഗര്‍ഭിണിയായ കാമുകിയെ പെട്രോളൊഴിച്ച് തീ കൊളുത്തി, 41കാരനായ യുവാവിനെതിരെ കേസ്; ഗര്‍ഭസ്ഥ ശിശു രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍

New Update

publive-image

Advertisment

ഗര്‍ഭിണിയായ കാമുകിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ യുവാവിനെതിരെ കേസ്. മിഷിഗനിലെ വെയ്ന്‍ കൗണ്ടിയില്‍ ഡെവോണ്‍ മാര്‍ഷ് എന്നയാളാണ് ആറര മാസം ഗര്‍ഭിണിയായ തന്റെ കാമുകിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. യുവതിക്ക് അറുപത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. യുവതിയെ ആക്രമിച്ച് രണ്ട് ദിവസത്തിനു ശേഷമാണ് ഇയാള്‍ പിടിയിലായത്.

അറസ്റ്റിലായ ശേഷം വെള്ളിയാഴ്ച ഡെവോണ്‍ മാര്‍ഷ് 50,000 ഡോളറിന്റെ ജാമ്യത്തില്‍ പുറത്തിറങ്ങി. കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് വരികയോ, മയക്കു മരുന്ന് ഉപയോഗിക്കുകയോ ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം ഗുരുതരമായി പൊള്ളലേറ്റ മാര്‍ഷിന്റെ കാമുകി ആശുപത്രിയില്‍ ചികിത്സയിലാണ്.

26 വയസ്സുകാരിയായ യുവതി അപകടഘട്ടം തരണം ചെയ്തിട്ടില്ല. ആറരമാസം ഗര്‍ഭിണിയായ യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിനെ അപകടം കൂടാതെ പുറത്തെടുക്കാന്‍ കഴിയുമോ എന്നും ഉറപ്പില്ല. ഗുരുതരമായ പൊള്ളലേറ്റ യുവതി പരാതിയുമായി മുന്നോട്ടു വരാന്‍ ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് മറ്റ് തെളിവുകളുടെ സാഹചര്യത്തിലാണ് പോലീസ് 41കാരനായ പ്രതിക്കെതികെ കേസെടുത്തത്.

യുവതി ഇപ്പോള്‍ കേസുമായി സഹകരിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. അവിശ്വസനീയമാംവിധം ആഘാതകരമായ പരിക്കുകളാണ് യുവതിയുടെ ശരീരത്തിലുള്ളതെന്ന് ഡിട്രോയിറ്റ് പോലീസ് കമാന്‍ഡര്‍ മൈക്കല്‍ മക്ഗിന്നിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവള്‍ അനുഭവിക്കേണ്ടി വരുന്ന വേദന, എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗം, തോക്കുകള്‍ കൈവശം വെക്കല്‍, ആക്രമണം എന്നിവ ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള മാര്‍ഷിന് ഒരു നീണ്ട ക്രിമിനല്‍ റെക്കോര്‍ഡുണ്ട്. ജനുവരി ഒന്ന് വെള്ളിയാഴ്ച മാര്‍ഷ് അവിടെ തടവിലാക്കപ്പെട്ടതായി മിഷിഗണിലെ മകോംബ് കൗണ്ടി ജയില്‍ രേഖകള്‍ കാണിക്കുന്നു.

Advertisment