പാമ്പ് ഭിത്തിയിലൂടെ കയറുമോ? സോഷ്യല്‍മീഡിയയില്‍ വൈറലായി ഭീമാകാരനായ പാമ്പിന്റെ ദൃശ്യങ്ങള്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

സാധാരണയായി പാമ്പുകള്‍ ഭിത്തിയിലൂടെ മുകളിലേക്ക് കയറില്ലെന്നാണ് എല്ലാവരുടേയും വിശ്വാസം. നിലത്ത് മാത്രം പാമ്പിനെ പേടിച്ചാല്‍ മതിയെന്നാണ് ഭൂരിഭാഗം ആളുകളുടേയും വിചാരം. എന്നാല്‍ ആ വിശ്വാസം തെറ്റിച്ച് ഭിത്തിയിലൂടെ നല്ല ഉയരത്തില്‍ മുകളിലേക്ക് കൂളായി കയറിപ്പോകുന്ന ഒരു ഭീമാകാരനായ പാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

Advertisment

തായ്‌ലന്‍ഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. 58 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. വീഡിയോയുടെ തുടക്കത്തില്‍ ചെടിച്ചട്ടികള്‍ അടുക്കി വെച്ചിരിക്കുന്നതിനടുത്തു നിന്ന് ഒരു ഭീമാകാരനായ പാമ്പ് മതിലിന് മുകളിലേക്ക് കയറുന്നതാണ് കാണുന്നത്. പിന്നീട് ബീമിലേക്ക് കയറുകയും അതിനു ശേഷം വീണ്ടും ഭിത്തിയിലേക്ക് കറി സണ്‍ഷേഡിലേക്ക് കയറുന്നതും കാണാം.

പാമ്പ് ഭിത്തിയിലൂടെ കയറുന്നതിനിടെ ഒരു വശത്ത് നിന്ന് ഒരു പൂച്ചയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പാമ്പിനെ അന്തം വിട്ട് നോക്കുന്ന പൂച്ച പിന്നീട് ഒരു വശത്തേക്ക് മാറിനിന്ന് പാമ്പ് ഭിത്തിയിലൂടെ കയറിപ്പോകുന്നത് വരെ സസൂക്ഷ്മം വീക്ഷിക്കുകയാണ്. പാമ്പിനെ കണ്ട് പൂച്ചയ്ക്ക് പേടിയോ, രക്ഷപ്പെടാനുള്ള വെപ്രാളമോ ഒന്നും തന്നെയില്ല. മറിച്ച് ഇവനെങ്ങനെ ഭിത്തിയില്‍ കയറി എന്ന അമ്പരപ്പിലാണ് പൂച്ച പാമ്പിനെ വീക്ഷിക്കുന്നത്.

ഭീമാകാരനായ പാമ്പിന്റെ നീളവും ഭാരവും ആരെയും ഭയപ്പെടുത്തുന്നതാണ്. വൈറല്‍ ഹോഗ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ മാസം തായ്ലന്‍ഡിലാണ് സംഭവം നടന്നത്. പാമ്പ് ഇത്രയും ഉയരത്തില്‍ കയറുമെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. വീഡിയോ ഇതിനകം 26,000-ലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

Advertisment