കോവിഡ് വാക്‌സിന്‍ സ്വീകരിച്ചില്ല; ഹൃദയം മാറ്റിവയ്ക്കാനുള്ള രോഗികളുടെ പട്ടികയില്‍ നിന്ന് യുവാവിനെ ഒഴിവാക്കി

author-image
ജൂലി
New Update

publive-image

ബോസ്റ്റണ്‍ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കാനുള്ള രോഗികളുടെ പട്ടികയില്‍ നിന്ന് 31 കാരനായ യുവാവിനെ ഒഴിവാക്കിയെന്ന പരാതിയുമായി കുടുംബാംഗങ്ങള്‍. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലുള്ള ഡിജെ ഫെര്‍ഗൂസ് എന്ന യുവാവിന്റെ പേരാണ് ആശുപത്രി അധികൃതര്‍ ഹൃദയം മാറ്റി വെയ്ക്കുന്നതിനുള്ള പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

Advertisment

ഡിജെ ഫെര്‍ഗൂസ് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടില്ലെന്ന കാരണത്താലാണ് ആശുപത്രിയുടെ നടപടി. വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് ഫെര്‍ഗൂസ് ആശുപത്രി അധികൃതരെ അറിയിച്ചതിനു ശേഷമാണ് പട്ടികയില്‍ നിന്ന് ഇദ്ദേഹത്തിന്റെ പേര് നീക്കിയത്. അതേസമയം തന്റെ മകന്‍ വാക്‌സിനേഷനില്‍ വിശ്വസിക്കുന്നില്ലെന്ന് ഫെര്‍ഗൂസിന്റെ പിതാവ് ഡേവിഡ് ഫെര്‍ഗൂസണ്‍ പറഞ്ഞു.

വാക്‌സിനേഷനില്‍ അവന്‍ വിശ്വസിക്കുന്നില്ല. അതവന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത് ആശുപത്രി അധികൃതര്‍ മനപ്പൂര്‍വ്വം നടപ്പിലാക്കുന്ന ഒരു നയമാണ്. ഇക്കാരണം പറഞ്ഞ് അവര്‍ അവനെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ട രോഗികളുടെ പട്ടികയില്‍ നിന്ന് പുറത്താക്കിയെന്നും പിതാവ് ആരോപിച്ചു. ഫെര്‍ഗൂസിനും ഭാര്യയ്ക്കും രണ്ട് കുട്ടികളുണ്ട്. മൂന്നാമത്തെയാളെ ഭാര്യ ഗര്‍ഭം ധരിച്ചിരിക്കുകയാണ്.

അതേസമയം ട്രാന്‍സ്പ്ലാന്റ് ചെയ്യാത്ത രോഗികളെ അപേക്ഷിച്ച് ട്രാന്‍സ്പ്ലാന്റ് സ്വീകര്‍ത്താക്കള്‍ക്ക് കൊവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചതായി ഹാര്‍വാര്‍ഡ് അധ്യാപന സൗകര്യമായ ബ്രിഗാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റല്‍ പ്രതികരിച്ചു. അതിനാല്‍ വാക്‌സിനേഷന്‍ നടത്താതെ സര്‍ജറിക്ക് വിധേയനാകുന്നത് വിജയ സാധ്യത കുറയ്ക്കുമെന്നതിനാലാണ് പട്ടികയില്‍ നിന്ന് ഫെര്‍ഗൂസിന്റെ പേര് പുറത്താക്കിയത്.

ഡിജെ ഫെര്‍ഗൂസനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് കുടുംബം. ഹൃദയം മാറ്റി വെച്ച രോഗിക്ക് അതിജീവിക്കാനുള്ള ഏറ്റവും വലിയ സാധ്യതയുണ്ടെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. അവന് ഇതുവരെ മികച്ച ചികിത്സ തന്നെയാണ് ലഭിച്ചത്. എന്നാല്‍ അവന്റെ ശരീരം അവന്റെ ഇഷ്ടമാണ്. അവന്റെ താല്‍പര്യങ്ങളെ അവഗണിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അവന്‍ വളരെ ധീരതയോടെ പോരാടുകയാണെന്ന് ഞാന്‍ കരുതുന്നുവെന്നും ഫെര്‍ഗൂസിന്റെ പിതാവ് പറഞ്ഞു.

Advertisment