/sathyam/media/post_attachments/rIYuZ4M7fo1AVWfynuv5.jpeg)
മുന്‍ മിസ് യുഎസ്എ സൗന്ദര്യറാണി ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. 2019 മിസ് യുഎസ്എ സൗന്ദര്യറാണിയും ലോയറുമായ ചെസ്ലി ക്രിസ്റ്ററാണ് മിഡ്ടൗണ്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. മുപ്പതുകാരിയായ ചെസ്ലി ക്രിസ്റ്ററിന്റെ ആത്മഹത്യ ഞായറാഴ്ചയാണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ സ്ഥിരീകരിച്ചത്.
അറുപതു നിലകളുള്ള മിഡ്ടൗണ്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റിന്റെ ഒന്‍പതാമത്തെ നിലയിലായിരുന്നു മുന്‍ മിസ് യുഎസ്എ താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെയാണ് യുവതിയെ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ മരണപ്പെട്ടത് ആരാണെന്ന് വ്യക്തമായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ചെസ്ലി ക്രിസ്റ്ററിനെ തിരിച്ചറിഞ്ഞത്.
അപ്പാര്‍ട്ട്‌മെന്റിന്റെ ഒന്‍പതാം നിലയില്‍ താമസിച്ചിരുന്ന ക്രിസ്റ്ററിനെ 29ാം നിലയില്‍ നില്‍ക്കുന്നതായി ചിലര്‍ കണ്ടിരുന്നു. ഇതായിരുന്നു ഇവരെ അവസാനമായി ജീവനോടെ കണ്ടത്. അതേസമയം ക്രിസ്റ്ററിന്റെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. എന്തിനാണ് മരിക്കുന്നതെന്ന് വ്യക്തമാക്കിയില്ലെങ്കിലും താന്‍ മരിക്കുകയാണെന്നും തന്റെ സ്വത്തുക്കള്‍ മുഴുവന്‍ അമ്മയ്ക്ക് നല്‍കണമെന്നും കത്തില്‍ എഴുതിയിരുന്നു.
/sathyam/media/post_attachments/GxlmiivPuMoAgWQIwRj4.jpeg)
ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് മരണത്തിന്റെ സൂചന നല്‍കുന്ന കുറിപ്പ് ട്വിറ്ററിലും യുവതി പോസ്റ്റ് ചെയ്തിരുന്നു. 'ഈ ദിവസം നിങ്ങള്‍ക്ക് വിശ്രമവും സമാധാനവും നല്കട്ടെ' എന്ന സന്ദേശമാണ് ഇവര്‍ ട്വിറ്ററില്‍ ഇട്ടിരുന്നത്. 2002 ല്‍ നോര്‍ത്ത് കാരലൈന സൗന്ദര്യ റാണിയായി ക്രിസ്റ്റര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019 ല്‍ മിസ് യൂണിവേഴ്‌സില്‍ 10-ാം സ്ഥാനവും ലഭിച്ചിരുന്നു.
സൗന്ദര്യത്തില്‍ മാത്രമല്ല, സത്‌സ്വഭാവത്തിലും ക്രിസ്റ്റര്‍ മുന്നിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കാരലൈനായില്‍ നിന്നും ബിഎസും, വേക്ക് ഫോറസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജെഡിയും, എംബിഎയും നേടിയ ക്രിസ്റ്റര്‍ സമര്‍ഥയായ ഒരു വക്കീല്‍ കൂടിയായിരുന്നു. 1991 ഏപ്രില്‍ 28ന് മിഷിഗണ്‍ ജാക്‌സണിലായിരുന്നു ജനനം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us