/sathyam/media/post_attachments/Hz8kWcfMWG8V021Ykh5Z.jpeg)
കവര്‍ച്ചാ ശ്രമത്തിനിടെ എണ്‍പത്തിരണ്ട് വയസ്സുകാരനായ വയോധികനെ അടിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. 35വയസ്സുകാരനായ ഡാരന്‍ ഹാന്‍സ് എന്നയാളാണ് അറസ്റ്റിലായത്. മോഷണശ്രമത്തിനിടെ ഇത് തടഞ്ഞതിനാണ് ഇയാള്‍ വയോധികനെ അടിച്ചുകൊന്നതെന്നാണ് കരുതുന്നത്. സൗത്ത് ഡാളസ്സിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസമാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയോധികന്‍ അടിയേറ്റു കിടക്കുന്നതായി സന്ദേശം ലഭിച്ച് പോലീസ് സ്ഥലത്തെത്തുമ്പോഴേയ്ക്കും ഇദ്ദേഹം രക്തത്തില്‍ കുളിച്ച് മരണപ്പെട്ടിരുന്നു. പോലീസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു കഴിഞ്ഞു എന്ന വിവരമാണ് ലഭിച്ചത്. ചാള്‍സ് എഡ്‌വേര്‍ഡ് റ്റില്ലരി എന്ന എണ്‍പത്തി രണ്ടു വയസ്സുകാരനാണ് കൊല്ലപ്പെട്ടത്.
പോലീസ് പിടികൂടുമ്പോള്‍ പ്രതിയായ ഡാരന്‍ ഹാന്‍സിന്റെ ദേഹത്ത് രക്തം പുരണ്ടിരുന്നു. ദൃക്‌സാക്ഷികള്‍ പലരും വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. പ്രതിക്കെതിരെ ഇതിനു മുമ്പ് ഡാളസ് ലിക്വര്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയതിനും, 64 വയസ്സുള്ള മറ്റൊരു വൃദ്ധനെ പുറകില്‍ നിന്നും ചവിട്ടി വീഴ്ത്തി മുപ്പത് ഡോളര്‍ കവര്‍ന്ന കേസ്സിലും പ്രതി ചേര്‍ത്തിരുന്നു. നീണ്ട ക്രിമിനല്‍ ചരിത്രം ഉള്ള പ്രതിയെ ഡാളസ് കൗണ്ടി ജയിലില്‍ അടച്ചു. ജാമ്യം അനുവദിച്ചിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us