/sathyam/media/post_attachments/o82932MsILTwJN8HlsKx.jpg)
ഭിന്നശേഷിയുള്ളവരെ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ പാടില്ല, മറിച്ച് ചേര്‍ത്ത് നിര്‍ത്തുകയാണ് വേണ്ടത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ബ്രിട്ടനില്‍ താമസിക്കുന്ന ഡൗണ്‍സ് സിന്‍ഡ്രോം ബാധിതയായ 22 വയസുകാരി ബെത്ത് മാത്യൂസ് ഫാഷന്‍ രംഗത്തേയ്ക്ക് ചുവട് വച്ചത്.
/sathyam/media/post_attachments/N3Q3BbCCcKTEeKhPMBsj.jpg)
പ്രമുഖ മോഡലിംഗ് ഏജന്‍സിയായ സെബഡിയുമായുള്ള കരാറിലാണ് ബെത്ത് ഒപ്പുവച്ചത്. അഞ്ച് വര്‍ഷം മുന്‍പാണ് ഭിന്നശേഷിക്കാരായവര്‍ക്ക് മോഡലിംഗ് രംഗത്ത് അവസരങ്ങള്‍ ലഭ്യമാക്കുന്ന സെബഡി പരസ്യ കമ്പനി ആരംഭിച്ചത്. ഭിന്നശേഷിക്കാരായ നിരവധി പ്രതിഭകളെ ലോകത്തിന് സംഭാവന ചെയ്യാന്‍ ഏജന്‍സിക്ക് കഴിഞ്ഞിട്ടുണ്ട്.
/sathyam/media/post_attachments/oZ7mU0ez0JgmGCMExOHF.jpg)
മോഡലിംഗ് രംഗത്തേയ്ക്ക് ഭിന്ന ശേഷിക്കാര്‍ കൂടുതലായി കടന്ന് വന്നതോടെയാണ് ബെത്തിന്റെ കുടുംബം മോഡലിംഗ് രംഗത്ത് അവസരങ്ങള്‍ അന്വേഷിച്ചത്. മോഡലിംഗിലേക്കുള്ള ബെത്തിന്റെ യാത്ര അവിടെ നിന്ന് ആരംഭിക്കുകയായിരുന്നു. തുടക്കത്തില്‍ വീട്ടുകാര്‍ മുകൈയെടുത്ത് ഒരു പ്രാദേശിക ഫോട്ടോഗ്രാഫറെ കണ്ടെത്തി അരമണിക്കൂര്‍ ചെലവഴിച്ച് അവളുടെ ഒരു ഫോട്ടോഷൂട്ട് നടത്തി.
/sathyam/media/post_attachments/eQ1rRc7QCPC1zkde4qg9.jpg)
ആഴ്ചകള്‍ക്കുള്ളില്‍ സെബഡിയെന്ന പ്രശസ്തമായ പരസ്യക്കമ്പനി അവളെ തേടിയെത്തി കരാര്‍ ഒപ്പിടുകയായിരുന്നു. ഭിന്നശേഷിയുള്ളവരുടെയും ശാരീരിക പരിമിതിയുള്ളവരുടെയും ട്രാന്‍സുകളുടെയും പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം വരുന്ന ഭിന്നശേഷിക്കാരുടെ പരസ്യങ്ങളില്‍ അത്തരക്കാരെ പ്രതിനിധീകരിക്കണമെന്നും അത് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഏജന്‍സിയിലെ എല്ല സിംഗിള്‍ടണ്‍-റെഡ്മണ്ട് പറഞ്ഞു.
ബെത്തിന്റെ അമ്മ ഫിയോണ മാത്യൂസ് മകള്‍ക്ക് എല്ലാത്തരത്തിലുമുള്ള പിന്തുണയുമായി രംഗത്തുണ്ട്. അവള്‍ ജനിച്ചപ്പോള്‍ എല്ലാ മാതാപിതാക്കളെയും പോലെ ഞങ്ങള്‍ക്കും ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവള്‍ എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നെന്ന് ഫിയോണ പറയുന്നു. മോഡലിംഗില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഗ്ലാമറസ് വസ്ത്രങ്ങളും മേക്കപ്പുമൊക്കെയാണെന്ന് ബെത്ത് പറയുന്നു.
കണക്കുകളനുസരിച്ച് യു.കെയില്‍ ഏകദേശം 47,000 ത്തോളം ഡൗണ്‍സ് സിന്‍ഡ്രോം ബാധിച്ച ആളുകളാണുള്ളത്. രണ്ടു വര്‍ഷം മുമ്പ് ലോകപ്രശസ്ത ബ്രാന്‍ഡായ ഗുച്ചി അവരുടെ ഒരു സൗന്ദര്യവര്‍ധക ഉല്‍പ്പന്നത്തിന്റെ പരസ്യമോഡലായി തിരഞ്ഞെടുത്തത് ഡൗണ്‍സ് സിന്‍ഡ്രോം ബാധിതയായ എല്ലി ഗോള്‍ഡ്സ്റ്റീന്‍ എന്ന മോഡലിനെയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us