/sathyam/media/post_attachments/qvPMaKrNxotC4VCORpzd.jpeg)
ഓര്‍ഡര്‍ ചെയ്ത പ്രൊഡക്ട് ഡെലിവര്‍ ചെയ്യുന്നതിനിടെ അവസരോചിതമായി പ്രവര്‍ത്തിച്ച് കസ്റ്റമറുടെ ജീവന്‍ രക്ഷിച്ച ഡെലിവറി എക്‌സിക്യുട്ടീവിന് സോഷ്യല്‍മീഡിയയില്‍ അഭിന്ദനപ്രവാഹം. ഇന്‍സ്റ്റാകാര്‍ട്ട് ഷോപ്പറായ ജെസീക്ക ഹിഗ്സാണ് തനിക്കുണ്ടായ അനുഭവം സോഷ്യല്‍മീഡിയയില്‍ വിവരിച്ചതിലൂടെ വൈറലായത്. ഒറ്റ ഓര്‍ഡറിന് കസ്റ്റമര്‍ തനിക്ക് നല്‍കിയ ടിപ്പ് നൂറ് ഡോളറാണെന്നും ജെസ്സീക്ക സന്തോഷത്തോടെ പറഞ്ഞു.
കഴിഞ്ഞ ദിവസം തനിച്ച് താമസിക്കുന്ന ഒരു വയോധികന് വേണ്ടി അദ്ദേത്തിന്റെ മകളാണ് പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. വീടിനു മുന്‍പില്‍ സാധനങ്ങള്‍ വെച്ചിട്ട് പോയ്‌ക്കോളൂ എന്ന് ഓര്‍ഡര്‍ ചെയ്ത സ്ത്രീ ഫോണില്‍ പറഞ്ഞെങ്കിലും പ്രായമായ മനുഷ്യനെ കണ്ടപ്പോള്‍ തനിക്ക് സഹായിക്കാതിരിക്കാന്‍ സാധിച്ചില്ലെന്ന് ജെസ്സീക്ക ടിക്ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
സാധനങ്ങള്‍ വീടിനകത്തെത്തിച്ച് അദ്ദേഹത്തിന്റെ ആഗ്രഹം പോലെ അവ യഥാസ്ഥാനത്ത് വെച്ച് നല്‍കുകയും ചെയ്തു. ഇന്‍സ്റ്റാകാര്‍ട്ടിന്റെ പോളിസി പ്രകാരം ഇത് അനുവദനീയമല്ലെങ്കിലും തനിക്കദ്ദേഹത്തെ സഹായിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും ജെസ്സീക്ക പറഞ്ഞു. പിന്നീട് ജെസ്സീക്ക തിരികെ വരാന്‍ നേരം വീടിനകം ശ്രദ്ധിച്ചപ്പോള്‍ അവിടെ ഗ്യാസ് ടാങ്കിന് ലീക്കുള്ളതായി കണ്ടു.
ഉടന്‍ തന്നെ ജെസ്സീക്ക ഓര്‍ഡര്‍ നല്‍കിയ സ്ത്രീക്ക് ഇക്കാര്യം വിശദമാക്കി സന്ദേശമയച്ചു. ഇതിനു മറുപടിയായി താന്‍ ആളെ വിട്ട് പരിശോധിപ്പിക്കാമെന്ന് സ്ത്രീ സന്ദേശമയച്ചു. പിന്നീട് ജെസ്സീക്ക് തിരിച്ചു പോരുകയും ചെയ്തു. ഡെലിവറി പൂര്‍ത്തിയാക്കിയപ്പോള്‍ ആദ്യം പതിനാല് ഡോളറാണ് സ്ത്രീ ടിപ്പായി ആഡ് ചെയ്തത്. പിന്നീട് സ്ത്രീ ജെസീക്കയെ വിളിക്കുകയും താങ്കള്‍ പറഞ്ഞത് ശരിയായിരുന്നു ഗ്യാസ് ടാങ്കിന് ലീക്കുണ്ടായിരുന്നു. അത് ശരിയാക്കിയെന്നും താങ്കള്‍ എന്റെ പിതാവിനേയും ഇളയ മകനേയും രക്ഷിച്ചു എന്നും നന്ദിയോടെ പറഞ്ഞു.
ഇതിനു ശേഷം ഇവര്‍ ടിപ്പ് തുക നൂറ് ഡോളറാക്കി ആഡ് ചെയ്തു. ടിപ്് കിട്ടിയതിനെക്കാള്‍ തന്നെ സന്തോഷിപ്പിച്ച് ആ വാക്കുകളാണെന്ന് ജെസീക്ക വീഡിയോയില്‍ പറഞ്ഞു. എന്തായാലും ജെസ്സീക്കയുടെ വീഡിയോയ്ക്ക് താഴെ അഭിനന്ദന പ്രവാഹമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us