പന്ത്രണ്ടും ഒന്‍പതും വയസ്സുള്ള കുട്ടികളെ വെടിവെച്ചു കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു; കുട്ടികളെ കൊലപ്പെടുത്തിയത് അമ്മയുടെ മുന്‍പില്‍ വെച്ച്

author-image
ജൂലി
Updated On
New Update

publive-image

കുടുംബ വഴക്കിനെത്തുടര്‍ന്ന് കുട്ടികളെ വെടിവെച്ച് കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മിയാമിയിലെ ലേക്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ രാത്രി 9.30 ഓടെയാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. പന്ത്രണ്ട് വയസ്സുള്ള മകളേയും ഒന്‍പത് വയസ്സുള്ള മകനേയും വെടിവെച്ചു കൊന്ന ശേഷം യുവാവ് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

Advertisment

ഫ്‌ലോറിഡ സ്വദേശിയായ യുവാവാണ് ഭാര്യയുടെ മുന്‍പില്‍ വെച്ച് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. ഭാര്യയെ ഇയാള്‍ ഉപദ്രവിക്കുകയോ, കൊലപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്തില്ല. ഭാര്യയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഇയാള്‍ മക്കളേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

എന്നാല്‍ ഭാര്യയെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നോ, ഇവര്‍ തമ്മില്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെടാനുള്ള വിഷയമെന്താണെന്നോ വ്യക്തമല്ല. മരിച്ച വ്യക്തിയുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. കുട്ടികളുടെ കൊലപാതകം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മിയാമി-ഡേഡ് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Advertisment