/sathyam/media/post_attachments/30472p67xk5Or5Q67khf.jpeg)
യൂട്ടാ: ട്രാഫിക് ചെക്കിംഗിനിടെ യുവാവിന്റെ വാഹനം പരിശോധിച്ച പോലീസ് അയാളുടെ വാലറ്റില്‍ മുറിച്ചു മാറ്റിയ വിരല്‍ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച യൂട്ടാ ട്രാഫിക് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് പൊട്ടിയത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പോലീസ് യുവാവിനോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.
വാഹനം നിര്‍ത്തിയതിനു ശേഷം നടത്തിയ പരിശോധനയിലാണ് വാലറ്റിനകത്ത് അറ്റുപോയ വിരല്‍ കണ്ടെത്തിയത്. ഒറെമിലെ വിക്ടര്‍ നൗം ഷാവേസ് സുനിഗ എന്ന 27 കാരനാണ് പിടിയിലായത്. അഴുകിയ ശരീരഭാഗം തുണിയില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മുറിച്ചു മാറ്റിയ വിരലില്‍ പഴുപ്പും രക്തവും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നഖം ദ്രവിച്ചു തുടങ്ങിയതായും കാണപ്പെട്ടു.
പൊതിഞ്ഞുവെച്ച തുണി അഴിച്ചപ്പോള്‍ അതികഠിനമായ ദുര്‍ഗന്ധം അനുഭവപ്പെടുകയായിരുന്നു. വിരല്‍ ആരുടേതാണെന്നോ, എന്തിനാണ് മുറിച്ചു മാറ്റിയ വിരല്‍ വാഹനത്തില്‍ സൂക്ഷിച്ചതെന്നോ ഉള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അന്വേഷണത്തില്‍ ഷാവേസ് സുനിഗയ്ക്കെതിരെ നിരവധി വാറന്റുകളുണ്ടെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ യുവാവിന്റെ വാഹനവും മറ്റു സാധനങ്ങളും വിശദമായി പരിശോധിച്ചിരുന്നു. ആരെയെങ്കിലുംകൊലപ്പെടുത്തുകയോ, അതല്ലെങ്കില്‍ ഏതെങ്കിലും മൃതദേഹത്തെ ദുരുപയോഗം ചെയ്യുകയോ അവഹേളിക്കുകയോ ചെയ്തതാകാമെന്ന നിഗമനത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയും യൂട്ടാ കൗണ്ടി ജയിലില്‍ അടയ്ക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us