കെ-റെയിൽ; പ്രവാസി നിക്ഷേപകരെ പരിഗണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ പ്രവാസി അസോസിയേഷനും ഗൾഫ് മലയാളി ഫെഡറേഷനും സംയുക്തമായി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

കേരളത്തിന്റെ വികസന ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോകുന്ന കെ-റെയിൽ പദ്ധതിയിലും വളർന്നു വരുന്ന കേരളത്തിന്റെ പുതിയ ടൂറിസം പ്രോജക്ടുകളിലും പ്രവാസികളായ വിദേശ നിക്ഷേപകരെ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി, ഗൾഫ് മലയാളി ഫെഡറേഷൻ യുഎഇ ജനറൽ സെക്രട്ടറി നിഹാസ് ഹാഷിം കല്ലറ, ഗൾഫ് മലയാളി ഫെഡറേഷൻ വെൽഫയർ കൺവീനർ അബ്ദുൽ സലാം കലനാട് എന്നിവർ ചേർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നേരിട്ട് നിവേദനം സമർപ്പിച്ചു.

Advertisment

നാടിന്റെ വളർച്ച, മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ലഭ്യമാക്കുക, ജോലി സാധ്യത വർധിപ്പിക്കുക, കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പദ്ധതികൾക്ക് തുടക്കമിടുക എന്നിവയെ ആധാരമാക്കിയാണ് സർക്കാരുമായി കൈകോർക്കുവാൻ പ്രവാസികൾ ലക്ഷ്യമിടുന്നതെന്ന് സലാം പാപ്പിനിശ്ശേരി വിശദമാക്കി.

ഇതുമായി ബന്ധപ്പെട്ട് വിവിധ മേഖലയിൽ ബിസിനസ് ചെയ്തുവരുന്ന വിദേശ മലയാളികളുമായി ചർച്ച നടത്തുകയും അതിൽ ഭൂരിഭാഗം ആളുകളും ഈ ആശയത്തെ അംഗീകരിക്കുകയും മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

ഈ ഒരാവശ്യത്തെ പ്രവാസികളുടെ സ്വപ്നപദ്ധതിയായി പൊതുമരാമത്ത് വകുപ്പ് വിലയിരുത്തുകയും അർഹിച്ച അംഗീകാരത്തോടെ തങ്ങളുടെ നിവേദനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പരിഗണിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

Advertisment