/sathyam/media/post_attachments/VPratc5WLRfxWnZ3nWvB.jpeg)
ഉറങ്ങിക്കിടന്ന ആറു പേരെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഫിലാഡല്‍ഫിയയിലാണ് സംഭവം. ഒരു വീട്ടിലെ ആറു പേര്‍ക്കാണ് കുത്തേറ്റത്. ഒരേ വീട്ടിലെ പല മുറികളിലായി ഉറങ്ങിക്കിടന്ന കുടുംബാംഗങ്ങളെയാണ് യുവാവ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കുടുംബാംഗങ്ങളുടെ ബന്ധു തന്നെയായ 29 കാരനാണ് അറസ്റ്റിലായത്.
പുലര്‍ച്ചെ നാലു മണിയോടെയാണ് അക്രസംഭവം നടന്നത്. കെന്‍സിംഗ്ടണ്‍ പരിസരത്ത് നോര്‍ത്ത്ഫ്രണ്ട് സ്ട്രീറ്റിലെ റസിഡന്‍ഷ്യല്‍ ബില്‍ഡിംഗിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന കുടുംബാംഗങ്ങളാണ് ആക്രമണത്തിനിരയായത്. കുത്തേറ്റ ആറുപേരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. മുപ്പതും മുപ്പത്തിരണ്ടും 46ഉം വയസ്സുള്ള സ്ത്രീകളാണ് മൂന്നു പേര്‍. ഇതില്‍ 46കാരിയുടെ അവസ്ഥ അതി ഗുരുതരമാണ്.
കുത്തേറ്റവര്‍ ബഹളം വെച്ചതോടെ വീട്ടിലുണ്ടായിരുന്ന ചെറിയ കുട്ടികള്‍ അടക്കമുള്ളവര്‍ സംഭവത്തിന് സാക്ഷികളായെങ്കിലും കുട്ടികളിലാര്‍ക്കും പരുക്കില്ല. അതേസമയം പ്രതിയായ 29കാരനേയും മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച അവസ്ഥയിലായിരുന്നു ഇയാള്‍. കുടുംബാംഗങ്ങള്‍ ഇയാളെ തിരിച്ചറിഞ്ഞു.
അടുക്കളയില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തികളാണ് ഇയാള്‍ ആക്രമണത്തിന് ഉപയോഗിച്ചത്. രണ്ട് കത്തികള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. കത്തികള്‍ ഒടിഞ്ഞുതകര്‍ന്ന നിലയിലായിരുന്നു. ആക്രമണം അത്ര മാരകമായിരുന്നു എന്നത് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു. ആക്രമണം സംബന്ധിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. കാരണം വ്യക്തമായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us