ന്യൂയോര്‍ക്കില്‍ കൊല്ലപ്പെട്ട ചൈനീസ് യുവതിയുടെ പേരു വെളിപ്പെടുത്തി പോലീസ്; അനുശോചനമറിയിച്ച് ഗവര്‍ണറും മേയറും

author-image
ജൂലി
Updated On
New Update

publive-image

ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം സ്വന്തം അപ്പാര്‍ട്ട്‌മെന്‍രില്‍ വെച്ച് അക്രമി കുത്തിക്കൊന്ന ചൈന സ്വദേശിയായ യുവതിയുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. ക്രിസ്റ്റീന യുനലി എന്ന 35കാരിയാണ് കൊല്ലപ്പെട്ടത്. ഏഷ്യന്‍ വംശജയായ അഡ്വര്‍ട്ടൈസിംഗ് ക്രിയേറ്റീവായ യുവതി പുലര്‍ച്ചെ നടക്കാനിറങ്ങിയ ശേഷം തിരികെ വരുന്ന വഴി അക്രമി ഇവരെ പിന്തുടരുകയായിരുന്നു.

Advertisment

നിരവധി കേസുകളില്‍ പ്രതിയായ അസമ്മദ് നാഷ എന്ന 25കാരനാണ് യുവതിയെ കൊലപ്പെടുത്തിയത്. ആറാം നിലയിലെ അപ്പാര്‍ട്ട്മെന്റിലേക്ക് യുവതി പ്രവേശിക്കുന്ന സമയത്ത് പിന്നാലെയെത്തിയ അക്രമിയും യുവതിക്കൊപ്പം അകത്ത് കയറുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയും ഭവനരഹിതനുമായ നാഷ് ജനുവരിയില്‍ ഒരു കേസില്‍ ഉള്‍പ്പെട്ട് ജാമ്യത്തിലിറങ്ങിയതായിരുന്നു.

പ്രതിക്ക് ജാമ്യം അനുവദിച്ച ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ നടപടിയെ അപ്പാര്‍ട്ട്‌മെന്റ് ഉടമ വിമരര്‍ശിച്ചു. അയാളെ ജയിലില്‍ നിന്ന് പുറത്തു വിടാതിരുന്നിരുന്നെങ്കില്‍ ക്രിസ്റ്റീനയെപ്പോലെ ക്രിയേറ്റീവായ ഒരു വ്യക്തി കൊല്ലപ്പെടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്റ്റീനയുടെ മരണത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍, മേയര്‍ എന്നിവര്‍ അനുശോചനമറിയിച്ചു.

പുലര്‍ച്ചെ കുത്തേറ്റ യുവതിയുടെ നിലവിളി കേട്ട് തൊട്ടടുത്ത അപ്പാര്‍ട്ട്മെന്റിലെ താമസക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തിയെങ്കിലും ഓട്ടോമാറ്റിക് ലോക്ക് ആയ ഡോര്‍ തുറക്കാന്‍ സാധിച്ചില്ല. പിന്നീട് വിദഗ്ദരെ വിളിച്ച് പൂട്ട് പൊളിച്ചാണ് അകത്ത് കടന്നത്. ഈ സമയം കൊലപാതകം യുവതിയുടെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. ചോരയില്‍ കുതിര്‍ന്ന വസ്ത്രങ്ങളുമായാണ് ഇയാള്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയത്.

Advertisment