/sathyam/media/post_attachments/QsGeE5Qn6oO2mnBpnd6X.jpeg)
എ ടി ആന്‍ഡ് ടി അടുത്ത ആഴ്ചയോടെ 3ജി സേവനങ്ങള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യപിച്ചതോടെ അങ്കലാപ്പിലായിരിക്കുകയാണ് ന്യൂയോര്‍ക്കിലെ വിവിധ മേഖലകളിലെ ബിസിനസ് സംരഭങ്ങള്‍. രാജ്യത്ത് 3ജി സംവിധാനം പൂര്‍ണ്ണമായിഅവസാനിപ്പിക്കുന്നതോടെ പഴയ ഫോണുകള്‍ പൂര്‍ണ്ണമായി ഉഫയോഗ ശൂന്യമാകും.
2022ന്റെ അവസാനത്തോടെ മറ്റെല്ലാ സര്‍വീസ് സെന്ററുകളും 3ജി സേവനം അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ അത് ബാധിക്കുക പഴയ ഫോണുകള്‍ ഉപയോഗിക്കുന്നവരെ മാത്രമല്ല, മറിച്ച് വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി സംവിധാനങ്ങളെ അത് ബാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ വ്യക്തമാക്കി. 3ജി സേവനം ഇല്ലാതാകുന്നതോടെ അടിയന്തര ഘട്ടങ്ങളില്‍ വാഹനങ്ങള്‍ക്കു സഹായം ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള നിരവധി ഉപകരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനം തുടരുന്നതിന് അപ്‌ഡേഷന്‍ പ്രക്രിയ ആവശ്യമായി വരും.
ചില ഹോം അലാറം സിസ്റ്റങ്ങള്‍, ഫാള്‍ ഡിറ്റക്ടറുകള്‍ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, ജനറല്‍ മോട്ടോഴ്‌സിന്റെ ഓണ്‍സ്റ്റാര്‍, ഇന്‍-കാര്‍ ക്രാഷ് അറിയിപ്പ്, റോഡ്‌സൈഡ് അസിസ്റ്റന്‍സ് എന്നിവയുള്‍പ്പെടെ പല സംവിധാനങ്ങളും ഇപ്പോള്‍ 3ജി നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സേവനം അവസാനിക്കുന്നതോടെ ഇവയുടെയെല്ലാം പ്രവര്‍ത്തനം അവതാളത്തിലാകും. അതല്ലെങ്കില്‍ ഇവയ്‌ക്കെല്ലാം വളരെ വേഗത്തില്‍ തന്നെ അപ്‌ഡേഷന്‍ വേണ്ടി വരും.
വാഹനാപകടമുണ്ടായാല്‍ ആദ്യം പ്രതികരിക്കേണ്ടവരെ ബന്ധപ്പെടാനുള്ള ബില്‍റ്റ്-ഇന്‍ ജിപിഎസ് സിസ്റ്റങ്ങള്‍ക്കായുള്ള ലൊക്കേഷന്‍ അല്ലെങ്കില്‍ ട്രാഫിക് അലേര്‍ട്ടുകള്‍ പോലുള്ള അപ്‌ഡേറ്റുകള്‍ ദശലക്ഷക്കണക്കിന് കാറുകളില്‍ പ്രത്യേകമായ അപ്‌ഗ്രേഡ് ചെയ്യേണ്ടി വരും. അതേസമയം ഷെവര്‍ലെ, ബ്യൂക്ക്, കാഡിലാക്ക് എന്നിവയുള്‍പ്പെടെയുള്ള ചിലതില്‍ സിസ്റ്റങ്ങളെ 4 ജി നെറ്റ്വര്‍ക്കിലേക്ക് കണക്റ്റുചെയ്യുന്നതിന് സോഫ്‌റ്റ്വെയര്‍ അപ്‌ഗ്രേഡുകള്‍ ഉണ്ട്.
പഴയ 3 ജി ഐഫോണുകള്‍, ആന്‍ഡ്രോയിഡ് ഫോണുകള്‍, ഇ-റീഡറുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാനായി നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്. പല ബിസിനസ്സ് സംരഭങ്ങളും ചില ദൈനംദിന ഉല്‍പ്പന്നങ്ങളും സേവനങ്ങളും അപ്‌ഗ്രേഡ് ചെയ്യാനോ മാറ്റിസ്ഥാപിക്കാനോ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചുവരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us