/sathyam/media/post_attachments/A9PJwGYl2ER254syHxsJ.jpeg)
ശമ്പളത്തോടുകൂടിയ പ്രസവാവധി ലഭിക്കാനായി ഗര്‍ഭിണിയാണെന്ന് നുണ പറഞ്ഞ ഉദ്യോഗസ്ഥയെ പിരിച്ചു വിട്ടു. ജോര്‍ജിയയിലെ സ്‌റ്റേറ്റ് വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ ഏജന്‍സിയിലെ ഉദ്യോഗസ്ഥയായ റോബിന്‍ ഫോള്‍സം എന്ന യുവതിയാണ് താന്‍ ഗര്‍ഭിണിയാണെന്നും അവധി വേണമെന്നും തന്റെ മേലുദ്യോഗസ്ഥരെ അറിയിച്ചത്.
43 കാരിയായ റോബിന്‍ ഫോള്‍സം താന്‍ 2021 മെയ് മാസത്തില്‍ പ്രസവിച്ചുവെന്നും പ്രസവത്തെത്തുടര്‍ന്ന് ഡോക്ടര്‍ തനിക്ക് നീണ്ട ബെഡ് റെസ്റ്റ് നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി മേലുദ്യോഗസ്ഥര്‍ക്ക് മെയില്‍ അയക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് യുവതിക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി ലഭിച്ചു. എന്നാല്‍ വ്യാജ ഗര്‍ഭവുമായി അധിക കാലം പിടിച്ചു നില്‍ക്കാന്‍ കഴിയുന്നതിനു മുന്‍പ് ഫോള്‍സം പിടിയിലായി.
സഹപ്രവര്‍ത്തകരിലൊരാളാണ് ഫോള്‍സമിന്റെ വ്യജ ഗര്‍ഭത്തിന്റെ കഥ പൊളിച്ചത്. ഏജന്‍സിയുടെ എക്‌സ്റ്റേണല്‍ അഫയേഴ്സ് ഡയറക്ടറായ ഫോള്‍സം, അവളുടെ നവജാതശിശുവിന്റെ ഫോട്ടോകള്‍ സഹപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ഈ ഫോട്ടോയിലെ കൃത്രിമത്വം സഹപ്രവര്‍ത്തകര്‍ മനസ്സിലാക്കുകയായിരുന്നു.
താന്‍ 2020 ജൂലൈയില്‍ ആദ്യത്തെ തവണ പ്രസവിച്ചെന്നും 2021 ഓഗസ്റ്റില്‍ വീണ്ടും ഗര്‍ഭിണിയായെന്നും ഫോള്‍സം ഏജന്‍സിയെ അറിയിച്ചിരുന്നു. എന്നാല്‍ ഫോള്‍സം പ്രസവിച്ചതിന് ഔദ്യോഗിക രേഖകളൊന്നും ഇല്ലെന്നും അവളുടെ ഇന്‍ഷുറന്‍സ് രേഖകളിലൊന്നുംതന്നെ ഗര്‍ഭധാരണമോ പ്രസവമോ സൂചിപ്പിച്ചിട്ടില്ലെന്നും ഐജി കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി ജോര്‍ജിയയിലെ ഇന്‍സ്പെക്ടര്‍ ജനറലിന്റെ ഓഫീസ് ഫോള്‍സത്തെ ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച യുവതി തന്റെ ഒദ്യോഗിക പദവി രാജി വെച്ചു.
എല്ലാ ജീവനക്കാരും, പ്രത്യേകിച്ച് ഏജന്‍സിയെ പ്രതിനിധീകരിച്ച് മാധ്യമങ്ങളുമായും പൊതുജനങ്ങളുമായും ആശയവിനിമയം നടത്തുന്നവര്‍, തങ്ങളുടെ ജോലിയില്‍ ഉയര്‍ന്ന സത്യസന്ധത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐജി സ്‌കോട്ട് മക്കാഫി പ്രസ്താവനയില്‍ പറഞ്ഞു. ജീവനക്കാര്‍ തങ്ങളുടെ മേലുദ്യോഗസ്ഥരെ കബളിപ്പിക്കാനും അര്‍ഹതയില്ലാത്ത നഷ്ടപരിഹാരം സ്വീകരിക്കാനും തീരുമാനിച്ചാല്‍ അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മക്കാഫി പ്രസ്താവനയില്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us