/sathyam/media/post_attachments/oyLjVV8O3JrJkBoZSTbe.jpeg)
പതിനൊന്നു മാസം പ്രായമുള്ള പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തെത്തുടര്‍ന്ന് അമ്മയുള്‍പ്പെടെ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഉയര്‍ന്ന അളവില്‍ മഗനീഷ്യം കലര്‍ന്ന മിശ്രിതം അകത്തെത്തിയതിനെത്തുടര്‍ന്നാണ് കുഞ്ഞ് മരണപ്പെട്ടത്. കുഞ്ഞിന്റെ മരണത്തില്‍ അമ്മയായ പാലിസേഡ്‌സ് പാര്‍ക്കിലെ 38 കാരി എന്‍മ മദീന, 73കാരിയായ എലിദ ഒഫെലിയ മദീന റാമോസ എന്നിവരാണ് അറസ്റ്റിലായത്.
കുഞ്ഞിന് മലബന്ധം ഉണ്ടായിരുന്നതായും ഇതിന് തങ്ങള്‍ വീട്ടില്‍ നിന്ന് ചികിത്സ നല്‍കിയതായും കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു. വയറ് മസാജ് ചെയ്യുകയും ഓറല്‍ സിറിഞ്ച് വഴി മഗ്‌നീഷ്യം കലര്‍ന്ന ദ്രാവക പദാര്‍ത്ഥം ഉപയോഗിച്ച് ചികിത്സിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്. ഇത് കുട്ടിയുടെ മലബന്ധം ഇല്ലാതാക്കുമെന്നും യുവതി സമര്‍ത്ഥിച്ചു.
മഗ്‌നീഷ്യം, ഒലിവ് ഓയില്‍, വെള്ളം എന്നിവ ചേര്‍ത്താണ് കുഞ്ഞിന് നല്‍കിയിരുന്നത്. മരുന്ന് അകത്ത് ചെന്നയുടന്‍ കുഞ്ഞ് അവശ നിലയിലായെന്നും ഇതോടെ താന്‍ അമ്മയോട് 911ല്‍ വിളിക്കാന്‍ പറഞ്ഞുവെന്നും യുവതി പോലീസിനോട് പറഞ്ഞു. കുഞ്ഞിന് ശ്വാസം മുട്ടുന്നതും പോലെയും തോന്നിയിരുന്നു. പിന്നീട് ഉദ്യോഗസ്ഥരെത്തി കുഞ്ഞിനെ ഉടന്‍ തന്നെ ഹാക്കന്‍സാക്ക് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു. എന്നാല്‍ കുട്ടി മരണപ്പെടുകയായിരുന്നു.
അതേസമയം കുട്ടിയുടെ മരണത്തില്‍ അന്വേഷണം നടത്തിയ അന്വേഷണ ഉദ്യേഗസ്ഥനായ ഫ്രാങ്ക് ഡെസിക്കോ കുട്ടിയുടെ അമ്മയായ എന്‍മ മദീന ഒരു ഡ്രെസ്സര്‍ ഡ്രോയറില്‍ നിന്ന് നിരവധി മെഡിക്കല്‍ സിറിഞ്ചുകള്‍ നീക്കം ചെയ്യുന്നത് കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തി. നിരവധി മരുന്നുകളുടെയും വിറ്റാമിനുകളുടെയും പെട്ടികള്‍ ഒരു ഡ്രോയറില്‍ നിന്ന് അവള്‍ നീക്കം ചെയ്യുകയും പിന്നീട് അവ വലിച്ചെറിയാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഫസ്റ്റ്-ഡിഗ്രി ക്രൂരമായ നരഹത്യ, അനധികൃത മരുന്ന് പ്രയോഗം, കുട്ടികളെ അപായപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എലിദ ഒഫെലിയ മദീന-റാമോസിനെ അറസ്റ്റ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us