റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വെബ്സൈറ്റ് തകർത്തു; റഷ്യൻ സൈന്യം ഖാർകീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

കീവ്: റഷ്യക്കെതിരെ കനത്ത സൈബർ ആക്രമണം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്‌തു. പുടിന്റെ ഔദ്യോഗിക വെബ്സൈറ്റായ ക്രെംലിൻ ഉൾപ്പെടെ ഏഴ് സർക്കാർ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. സർക്കാർ വെബ്സൈറ്റുകൾക്കു പുറമേ റഷ്യൻ മാധ്യമങ്ങളുടെ വെബ്സൈറ്റുകൾക്കു നേരെയും ആക്രമണം നടന്നു.ആക്രമിക്കപ്പെട്ട എല്ലാ വെബ്സൈറ്റുകളും പൂർണ്ണമായും പ്രവർത്തന രഹിതമായി.

ടെലിവിഷൻ ചാനലുകൾ ഹാക്ക് ചെയ്ത ശേഷം യുക്രൈനിയൻ ഗാനങ്ങൾ സംപ്രേക്ഷണം ചെയ്തതായി മാധ്യമമായ ‘ദി കീവ് ഇൻഡിപെൻഡന്റ്’ ട്വീറ്റ് ചെയ്തു. അതേസമയം യുക്രൈനിലെ റഷ്യൻ ആക്രമണം നാലാം ദിവസവും തുടരുന്നു. തലസ്ഥാനമായ കീവ് വളഞ്ഞ റഷ്യൻ സൈന്യം ഖാർകീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി.

റഷ്യൻ സൈന്യം കരമാർഗം ഖാർകീവിലേക്ക് കടന്നു. വ്യാവസായികമായി ഏറെ പ്രാധാന്യമുള്ള പ്രദേശമാണിത്. മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന സ്ഥലമാണ് ഖാർകീവ്. ഇന്നലെ കനത്ത വ്യോമാക്രമണമായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ജനവാസകേന്ദ്രങ്ങളിൽ പുലർച്ചയടക്കം സ്ഫോടനങ്ങളുണ്ടായി.

വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. ഇവിടെ തീ പടരുകയാണ്. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്. ഖാർക്കീവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വൻ തീപിടുത്തമാണ് ഉണ്ടായി. വിഷവാതകം ചോരുന്നതിനാൽ പ്രദേശവാസികൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്ന് നിർദേശമുണ്ട്. ഒഖ്തിർക്കയിലുണ്ടായ റഷ്യൻ ഷെല്ലാക്രമണത്തിൽ ആറ് വയസുകാരി ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Advertisment