ചെറുപുഷ്‌പ മിഷൻ ലീഗ് ചിക്കാഗോ സീറോ മലബാർ രൂപതാ നേതൃത്വ സംഗമം നടത്തി

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

ചിക്കാഗോ:ചെറുപുഷ്‌പ മിഷൻ ലീഗ് ചിക്കാഗോ സീറോ മലബാർ രൂപതാ നേതൃത്വ സംഗമം നടത്തി. ചിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് സംഗമം ഉദ്ഘാടനം ചെയ്‌തു. ചെറുപുഷ്‌പ മിഷൻ ലീഗ് രൂപതാ ഡയറക്ടർ ഫാ. ജോർജ്ജ് ദാനവേലിൽ ആമുഖപ്രസംഗം നടത്തി. സിജോയ് പറപ്പള്ളിൽ ക്‌ളാസ്സ്‌ നയിച്ചു.

Advertisment

സിസ്റ്റർ ആഗ്നസ് മരിയാ സ്വാഗതവും റ്റിസൺ തോമസ് നന്ദിയും പറഞ്ഞു. ഫാ. ബിൻസ് ചേത്തലിൽ, ഫാ. ടെൽസ് കട്ടുപാലത്ത്, ജിമ്മിച്ചൻ മുളവന, സോഫിയ മാത്യു എന്നിവർ സംസാരിച്ചു. വിവിധ ഇടവകളിൽ നിന്നുള്ള മിഷൻ ലീഗിന്റെ ഓർഗനൈസർമാരും വൈസ് ഡിറക്ടർമാരും മീറ്റിംഗിൽ പങ്കെടുത്തു.

Advertisment