/sathyam/media/post_attachments/dQU0HzCtVXs0Nl58tAi8.jpg)
ഡിട്രോയിറ്റ്:പാലാ വട്ടകനാൽ കുടുംബാംഗമായ തോമസ് ദേവസ്യ (77) ഡിട്രോയിറ്റിൽ വെച്ച് നിര്യാതനായി. ശവസംസ്കാര ശുശ്രൂഷകൾ മാർച്ച് 19 ശനിയാഴ്ച ഉച്ചയ്ക്ക് 12:30 മുതൽ വാറൺ സെൻറ് ഫൗസ്റ്റീനാ കത്തോലിക്ക പള്ളിയിൽ വെച്ച് നടത്തപ്പെടും. പൊതുദർശനം മാർച്ച് 17, 18 തീയതികളിൽ വൈകിട്ട് 4 മണി മുതൽ സ്റ്റെർലിങ് ഹൈറ്റ്സ് വുജേക്-കൽക്കറ്റേറ ഫ്യൂണറൽ ഹോമിൽ നടക്കും.
പാലാ വട്ടകനാൽ പരേതരായ ചാണ്ടി ദേവസ്യ, ത്രേസ്യാമ്മ ദേവസ്യ എന്നിവരുടെ ഒൻപതു മക്കളിൽ ഒരാളായ തോമസ് ദേവസ്യ തൃശൂർ വെറ്റനറി കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം കേരള സർക്കാർ സർവീസിൽ ഉദ്യോഗസ്ഥനായിരിക്കുമ്പോഴാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
കേരളത്തിന്റെ തനതായ ഭാഷയും കലാ സാംസ്കാരിക മൂല്ല്യങ്ങളും മിഷിഗൺ മലയാളി സമൂഹത്തിന് പകർന്നു നൽകുവാൻ അശ്രാന്തം പരിശ്രമിച്ച നിറഞ്ഞ കലാകാരനായിരുന്ന തോമസ് ദേവസ്യ മിഷിഗണിൽ എത്തിയിട്ട് അഞ്ചു പതിറ്റാണ്ടാകുന്നു.
മിഷിഗണിലെ ആദ്യ കലാസാംസ്കാരിക സംഘടനയായ ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ മുൻ പ്രസിഡന്റും സ്ഥാപക അംഗങ്ങളിൽ ഒരാളുമായ പരേതൻ നാടക വേദികളിൽ വ്യത്യസ്തമായ അഭിനയ ശൈലികൊണ്ട് നിറഞ്ഞാടിയ അതുല്യ നടനായിരുന്നു. അതോടൊപ്പം മികച്ച പ്രാസംഗികനും നാടകരചയിതാവും ചിത്രകാരനും സംഘടകനും ആയിരുന്നു.
അമേരിക്കയിലുടനീളം ഫൊക്കാനയുടെ സമ്മേളന വേദികളിൽ അരങ്ങേറിയ നാടക മത്സരങ്ങളിൽ മികച്ച നടൻ, സംവിധായകൻ ഒപ്പം മികച്ച നാടകത്തിനുമുള്ള അവാർഡുകൾ നിരവധി തവണ നേടിയ കലാപ്രതിഭയായിരുന്നു തോമസ് ദേവസ്യ.
അദ്ദേഹത്തിന്റെ വേർപാട് മിഷിഗൺ മലയാളി സമൂഹത്തിന് തീരാ നഷ്ടമാണ്. കാഞ്ഞിരപ്പള്ളി കല്ലൂർ കാവുങ്കൽ കുടംബാംഗമായ അന്നമ്മ തോമസാണ് ഭാര്യ. റോമിയോ, ക്രിസ് എന്നിവർ മക്കളും നീന, അവ്നി എന്നിവർ മരുമക്കളും നയാ ദേവി തോമസ് കൊച്ചുമകളുമാണ്. കൂടുതൽ വിവരങ്ങൾക്ക് റോമിയൊ തോമസ് 917-848-1779, ക്രിസ് തോമസ് 586-943-8616.
livestream link: ">
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us