ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ ഹാശാ ആഴ്ച ശുശ്രൂഷകളും കാൽകഴുകൽ ശുശ്രൂഷയും ഏപ്രില്‍ 7 മുതല്‍

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ ഹാശാ ആഴ്ച ശുശ്രൂഷകളും, കാൽകഴുകൽ ശുശ്രൂഷയും, ധ്യാന പ്രസംഗവും ഏപ്രില്‍ 7 (വ്യാഴം) മുതല്‍ നടത്തപ്പെടുന്നു.

Advertisment

മലങ്കര ഓർത്തോഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തയും, കുന്നംകുളം ഭദ്രാസനത്തിന്റെ സഹായമെത്രാപ്പോലീത്തയും, മലങ്കര ഓർത്തോഡോക്സ് യുവജനപ്രസ്ഥാനത്തിൻറെ പ്രസിഡണ്ടുമായ അഭിവന്ദ്യ ഡോ. പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്ത ഈ വർഷത്തെ ഹാശാആഴ്ച ശുശ്രൂഷകൾക്ക് പ്രധാന കാർമ്മികത്വം വഹിക്കും.

ഏപ്രില്‍ 3 (ഞായര്‍) രാവിലെ 8.00 മണി മുതൽ പ്രഭാത പ്രാർഥനയും, വിശുദ്ധ വിശുദ്ധ കുര്‍ബാനയും കാതോലിക്കദിന പ്രാർഥനകളും, പതാക ഉയർത്തലും, കാതോലിക്കാ ദിനപ്രതിജ്ഞയും ആഘോഷങ്ങളും നടന്നു. ഏപ്രില്‍ 7 (വ്യാഴം) വൈകിട്ട് ഏഴിന് സന്ധ്യനമസ്കാര പ്രാര്‍ഥനയോടൊപ്പം നാൽപതാം വെള്ളിയാഴ്ചയുടെ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

ഏപ്രില്‍ 8 (വെള്ളി ) വൈകിട്ട് ഏഴിന് സന്ധ്യനമസ്കാര പ്രാര്‍ഥനയോടൊപ്പം ലാസറസ് ശനിയാഴ്ചയുടെ വിശുദ്ധ കുര്‍ബാനയും നടക്കും. ഏപ്രില്‍ 9 (ശനി ) രാവിലെ 10 മണി മുതൽ നടക്കുന്ന സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവകയുടെ നോമ്പ്കാല ധ്യാനവും, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മർത്തമറിയം സമാജം ഹൂസ്റ്റൺ റീജിയൻ റിട്രീറ്റും, അഭിവന്ദ്യ ഡോ.പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്ത നേതൃത്വം നൽകും. ഉച്ചക്ക് 2 മണിമുതൽ വിശുദ്ധ കുമ്പസാരവും 6 മണിക്ക് സന്ധ്യനമസ്കാര പ്രാര്‍ഥനയും നടക്കും.

ഏപ്രില്‍ 10 (ഞായര്‍) രാവിലെ 8 മാണി മുതൽ അഭിവന്ദ്യ ഡോ.പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്ത നേതൃത്വത്തിൽ പ്രഭാത പ്രാർഥനയും ഹോശാന്ന ശുശ്രൂഷയും, വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുട്ട് എഴിന് സന്ധ്യാ പ്രാര്‍ഥനയും, പ്രഭാഷണവും ക്രമീകരിച്ചിട്ടുണ്ട്.

ഏപ്രില്‍ 13 (ബുധൻ) വൈകിട്ട് 6.30-ന് സന്ധ്യനമസ്കാരവും, വിശുദ്ധ കുർബാനയും, പെസഹായുടെ ശുശ്രൂഷയും നടക്കും. ഏപ്രില്‍ 14 (വ്യാഴം) വൈകിട്ട് 5.00-ന് പെസഹായുടെ കാൽകഴുകൽ ശുശ്രൂഷക്ക് അഭിവന്ദ്യ ഡോ.പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്തയും ഹൂസ്റ്റൺ ഏരിയയിലെ ഇടവകകളിലെ വൈദീകരും നേതൃത്വം നൽകും. തുടർന്ന് ഏഴ് മണിക്ക് സന്ധ്യനമസ്കാരവും നടക്കും.

ഏപ്രില്‍ 15 (വെള്ളി) രാവിലെ 8.30 മുതല്‍ ദുഃഖവെള്ളിയുടെ പ്രാര്‍ഥകൾക്കും, ശുശ്രൂഷകൾക്കും അഭിവന്ദ്യ ഡോ.പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്ത നേതൃത്വം നൽകും.

ഏപ്രില്‍ 16 (ശനി ) രാവിലെ 9.00-ന് പ്രഭാതനമസ്കാര പ്രാര്‍ഥനയും, വിശുദ്ധ കുർബാനയും വൈകിട്ട് 6 മണിക്ക് ക്യംതാ സന്ധ്യാനമസ്കാരവും നടക്കും. ഏപ്രില്‍ 17 (ഞായര്‍) രാവിലെ ആറ് മണിമുതൽ പ്രഭാതനമസ്കാര പ്രാര്‍ഥനയും, വിശുദ്ധ കുർബാനയും ഉയിര്‍പ്പിന്റെ (ക്യംതാ) ശുശ്രൂഷകളും ക്രമീകരിച്ചിട്ടുള്ളതായും, ഈ വർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകളിലും കാൽകഴുകൽ ശുശ്രൂഷയിലും ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിധ്യവും ഉണ്ടാകണെമെന്ന് ഇടവക വികാരി ഫാ.ജോണ്‍സൺ പുഞ്ചക്കോണം അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ.ജോണ്‍സൺ പുഞ്ചക്കോണം: 770-310-9050, എറിക് മാത്യു ട്രസ്റ്റീ) 443-314-9107, ഷാജി പുളിമൂട്ടിൽ (സെക്രട്ടറി) 832-775-5366

Advertisment